68-years-old-man-murder-case-minor-girls-surrendered-to-the-police
കൽപ്പറ്റ: വയനാട് അമ്പലവയലില്‍ 68കാരനെ കൊന്ന് ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തി. വയനാട് അമ്പലവയല്‍ സ്വദേശിയായ മുഹമ്മദാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി.
അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചതിനാണ് കൊല നടത്തിയതെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കി. ഉച്ചയോടെയാണ് സംഭവം. മുഹമ്മദിനെ പെണ്‍കുട്ടികള്‍ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ചാക്കില്‍ കെട്ടി തള്ളുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വീടിന് സമീപത്തുള്ള പറമ്പില്‍ നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം പൊലീസ് കണ്ടെത്തി.
കൊലയ്ക്ക് ശേഷം അമ്മയ്‌ക്കൊപ്പമെത്തിയാണ് പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. മരിച്ച മുഹമ്മദ് നേരത്തെയും കുട്ടികളുടെ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…