Thursday, October 22, 2026

അമ്മയെ ഉപദ്രവിച്ച 68കാരനെ കൊന്ന് ചാക്കില്‍ കെട്ടി തള്ളിയ സംഭവം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി ; കൊല്ലപ്പെട്ടത് വയനാട് സ്വദേശി

കൽപ്പറ്റ: വയനാട് അമ്പലവയലില്‍ 68കാരനെ കൊന്ന് ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തി. വയനാട് അമ്പലവയല്‍ സ്വദേശിയായ മുഹമ്മദാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി.

അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചതിനാണ് കൊല നടത്തിയതെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കി. ഉച്ചയോടെയാണ് സംഭവം. മുഹമ്മദിനെ പെണ്‍കുട്ടികള്‍ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ചാക്കില്‍ കെട്ടി തള്ളുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വീടിന് സമീപത്തുള്ള പറമ്പില്‍ നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം പൊലീസ് കണ്ടെത്തി.

കൊലയ്ക്ക് ശേഷം അമ്മയ്‌ക്കൊപ്പമെത്തിയാണ് പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. മരിച്ച മുഹമ്മദ് നേരത്തെയും കുട്ടികളുടെ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്.

Related Articles

Latest Articles