Onam celebration
കൂത്തുപറമ്ബ് : ഫോണിലൂടെ പരിചയപ്പെട്ട വനിതാസുഹൃത്തിനെ തേടി കൂത്തുപറമ്ബിലെത്തിയ എറണാകുളം ഞാറയ്ക്കല്‍ സ്വദേശിയായ 68-കാരന്‍ ആളെ കണ്ടെത്താനാകാതെ വട്ടംകറങ്ങി. വനിതാ ‘സുഹൃത്ത്’ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതാണ് 68-കാരനെ വലച്ചത്. ഒടുവില്‍ കൂത്തുപറമ്ബ് പോലീസ് സ്റ്റേഷനില്‍ എത്തിയ ഇയാളെ യുവതി കബളിപ്പിച്ചതാണെന്ന് ബോധ്യപ്പെടുത്തിയ പോലീസ് വണ്ടിക്കൂലി നല്‍കി ഒടുവില്‍ പറഞ്ഞുവിട്ടു.
മൊബൈല്‍ഫോണിലൂടെ സൗഹൃദത്തിലായ യുവതിയെ തേടിയാണ് വ്യാഴാഴ്ച വൈകിട്ടോടെ ഇയാള്‍ കൂത്തുപറമ്ബിലെത്തിയത്. യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് യുവതി പറഞ്ഞ സ്ഥലങ്ങളന്വേഷിച്ച് ഓട്ടോറിക്ഷയില്‍ കറങ്ങിയെങ്കിലും കണ്ടെത്താനായില്ല. ഓട്ടോകൂലി കൊടുക്കാന്‍പോലും ഇയാളുടെ കൈയില്‍ പണമുണ്ടായിരുന്നില്ല. ഒടുവില്‍ ഓട്ടോഡ്രൈവര്‍ ഇയാളെ കൂത്തുപറമ്ബ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പോലീസിനോട് ഇയാള്‍ എല്ലാ കാര്യവും തുറന്നുപറഞ്ഞു.
മൂന്നുമാസത്തോളമായി ഇരുവരും ഫോണിലൂടെ സൗഹൃദത്തിലായിട്ട്. ദിവസം ഒട്ടേറെ തവണ വിളിക്കാറുണ്ടത്രെ. ഭാര്യ മരിച്ച വയോധികന് മക്കളും ചെറുമക്കളുമുണ്ട്. ഭര്‍ത്താവ് മരിച്ച യുവതിയെ സാമ്ബത്തികമായി സഹായിക്കാമെന്ന് കരുതി, കാര്യങ്ങള്‍ നേരിട്ടറിയാനാണ് കൂത്തുപറമ്ബിലെത്തിയതെന്ന് ഇയാള്‍ പോലീസിനോട് വ്യക്തമാക്കി.ഒടുവില്‍ പോലീസ് ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞതെല്ലാം സത്യമാണെന്നും എന്നാല്‍ നേരിട്ട് വരാന്‍ താത്‌പര്യമില്ലെന്നും യുവതി പറഞ്ഞു. ഒടുവില്‍ വീട്ടിലെത്താനുള്ള വണ്ടിക്കൂലി നല്‍കി പോലീസ് ഇയാള്‍ പറഞ്ഞയക്കുകയും ചെയ്തു.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…