Featured

പാലുകൊടുത്ത കൈയ്ക്ക് തന്നെ കൊത്തി താലിബാൻ; പാകിസ്ഥാന് നേരെ ഭീഷണി മുഴക്കി ഭീകരർ

പാലുകൊടുത്ത കൈയ്ക്ക് തന്നെ കൊത്തി താലിബാൻ; പാകിസ്ഥാന് നേരെ ഭീഷണി മുഴക്കി ഭീകരർ | IMRAN KHAN

പാകിസ്ഥാന് താലിബാൻ ഭീകരരുടെ (Taliban) മുന്നറിയിപ്പ്. പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസും, അഫ്ഗാനിസ്ഥാനിലെ കാം എയറും കാബൂളിൽ നിന്ന് ഇസ്ലാമാബാദിലേക്കുള്ള യാത്രാനിരക്ക് കുറച്ചില്ലെങ്കിൽ നിരോധനം ഏർപ്പെടുത്തുമെന്നാണ് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാബൂളിൽ നിന്ന് ഇസ്ലാമാബാദിലേക്കുള്ള ഓരോ ടിക്കറ്റിനും പിഐഎ 2500 യുഎസ് ഡോളർ വരെ ഈടാക്കുന്നുണ്ട്. ഇങ്ങനെ അമിതമായി ഈടാക്കാൻ തുടങ്ങിയതിന് ശേഷം താലിബാൻ എയർലൈൻസിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതും അവഗണിച്ച് അമിത യാത്രാനിരക്ക് ആണ് ഇപ്പോഴും ചുമത്തിക്കൊണ്ടിരിക്കുന്നതെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് താലിബാൻ പാകിസ്ഥാന് മുന്നറിയിപ്പുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ,

താലിബാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നതിങ്ങനെ: “വിമാനക്കമ്പനികൾ നിയമങ്ങൾ ലംഘിച്ചാൽ പിഴ ചുമത്തുകയും ശിക്ഷിക്കുകയും ചെയ്യും. ഇനിയും യാത്രാനിരക്ക് കുറച്ചില്ലെങ്കിൽ അഫ്ഗാനിൽ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുമെന്നും” താലിബാൻ ഭീകരർ തുറന്നടിച്ചു.

അതേസമയം, അഫ്ഗാനിൽ നിന്ന് യുഎസ് സൈനികരെ പിൻവലിച്ച ശേഷം അഫ്ഗാനിസ്ഥാനിൽ കൊടിയ പീഡനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനോടകം നിരവധി ഞെട്ടിപ്പിക്കുനന് സംഭവങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വീണ്ടും അഫ്ഗാനിൽ സ്ഫോടനം ഉണ്ടായി. ഐഎസ് ഭീകരരാണ് അഫ്ഗാനിലെ ഷിയാ പള്ളി ആക്രമിച്ചത്. ഒരാഴ്ചയ്‌ക്കിടെ ഷിയാ വിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. സംഭവത്തിൽ 47 പേരാണ് കൊല്ലപ്പെട്ടത്. 70 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇനിയും മരണസംഖ്യ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കാണ്ഡഹാറിലെ പള്ളിയിയ്ക്ക് നേരെയാണ് ഇന്നലെ സ്ഫോടനം ഉണ്ടായത്. ചാവേർ ആക്രമണമാണ് തങ്ങൾ നടത്തിയതെന്നും കുന്ദൂസിലെ ആക്രമണവും കാണ്ഡഹാറിലെ ആക്രമണവും തങ്ങൾ നിശ്ചയിച്ചതാണെന്നും ഐ.എസ് പ്രസ്താവനയിലൂടെ അറിയിച്ചു. ഐക്യരാഷ്‌ട്ര രക്ഷാകൗൺസിൽ ആക്രമണങ്ങളെ ശക്തമായി അപലപിച്ചതിന് തൊട്ടുപിന്നാലെയാണ് കൊടുംക്രൂരതകൾ തങ്ങളാണ് ചെയ്യുന്നതെന്ന പ്രസ്താവനയുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ രംഗത്തെത്തിയത്. ആഗസ്റ്റ് മാസത്തിൽ കാബൂൾ താലിബാൻ പിടിച്ച ശേഷം നിരവധി സ്‌ഫോടനങ്ങളാണ് അഫ്ഗാനിലെ വിവിധ പ്രദേശങ്ങളിൽ ഇതുവരെ നടന്നത്. അഫ്ഗാനെ തങ്ങളുടെ അധീനതയിലാക്കാനുള്ള ശക്തമായ നീക്കമാണ് തുടർച്ചയായ ആക്രമണങ്ങളിലൂടെ ഐ.എസ്. നടത്തുന്നത്.

മുൻ അഫ്ഗാൻ ഭരണകൂടത്തിനെതിരെ ഐ.എസിനെ ഉപയോഗപ്പെടുത്തിയ താലിബാന് ഐ.എസ് നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരുതികൾ തിരിച്ചടിയാവുകയാണ്. ലോകരാജ്യങ്ങൾക്ക് മുന്നിൽ സമാധാനവും മനുഷ്യാവകാശവും സംരക്ഷിക്കുമെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന താലിബാന് പക്ഷെ ഐ.എസ് ഭീകരർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാനാവാത്ത അവസ്ഥയാണുള്ളത്. ഇനിയും സ്ഫോടനങ്ങൾ ഉൾപ്പെടെയുളള ആക്രമണങ്ങൾ രാജ്യത്ത് ഉണ്ടാകാൻ സാധ്യതയുണ്ട്.

admin

Recent Posts

കോവാക്സീൻ പൂർണമായും സുരക്ഷിതം ! വാക്സീൻ നിർമ്മിച്ചിരിക്കുന്നത് സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…

7 hours ago

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…

7 hours ago

പ്രജ്വൽ അനുമതി തേടിയിട്ടില്ല! യാത്ര ചട്ടം ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്

ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…

8 hours ago