69-year-old Putin is about to become a father again
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വീണ്ടും അച്ഛനാകുന്നു. കാമുകിയും മുന്‍ ജിംനാസ്റ്റുമായ അലീന കബേവയുടെ ഗര്‍ഭധാരണത്തില്‍ 69 കാരനായ പുടിന്‍ സന്തുഷ്ടനല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഒരു പെണ്‍കുട്ടിക്ക് ജനനം നല്‍കാന്‍ പോകുന്നതായി മുന്‍ ഒളിംപിക് റിഥമിക് ജിംനാസ്റ്റ് അലീന കബേവ(39) പ്രഖ്യാപിച്ചതായി ജനറല്‍ എസ്‌വിആര്‍ ടെലിഗ്രാം ചാനലാണ് റിപ്പോർട്ട് ചെയ്തത്. എന്നാല്‍ വീണ്ടും അച്ഛനാകുന്നതില്‍ റഷ്യന്‍ പ്രസിഡന്റ് അതൃപ്തനാണെന്ന രീതിയിലാണ് റിപ്പോർട്ടുകൾ.
തനിക്ക് ഇതിനകം മതിയായ കുട്ടികള്‍ ഉണ്ടെന്നും, ഇതില്‍ കൂടുതലും പെണ്‍മക്കളാണെന്നും അദ്ദേഹം പറയുന്നു. ഗര്‍ഭധാരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പുടിന്‍, അലീനയെ കുറ്റപ്പെടുത്തിയതായും അജ്ഞാത പോസ്റ്റര്‍ അവകാശപ്പെട്ടു.
റഷ്യന്‍ പ്രസിഡന്റിന്റെ പങ്കാളി അലീന കബേവ ഗര്‍ഭിണിയാണെന്ന് ടെലിഗ്രാം ചാനല്‍ മുന്നെയും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം അലീന ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. പരിശോധനയില്‍ ഗര്‍ഭസ്ഥ ശിശു പെണ്‍കുട്ടിയാണെന്ന് കണ്ടെത്തി.
30 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2013 ല്‍ പുടിന്‍ തന്റെ അന്നത്തെ ഭാര്യ ല്യൂഡ്മില അലക്സാന്ദ്രോവ്‌ന ഒചരെത്‌നയുമായി വിവാഹ മോചനം നേടിയിരുന്നു. മുന്‍ഭാര്യയില്‍ രണ്ട് പെണ്‍മക്കളുമുണ്ട്. മൂത്ത മകൾ മരിയയ്ക്ക് 37 വയസ്
കാമുകിയായ അലീനയില്‍ പുടിന് രണ്ട് മക്കളുണ്ട്.രണ്ട് ഒളിംപിക് മെഡലുകള്‍ നേടിയ കബേവ ലോക ചാമ്പ്യന്‍ഷിപില്‍ 14 മെഡലുകളും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപില്‍ 21 മെഡലുകളും നേടിയിട്ടുണ്ട്.
റഷ്യന്‍ വിദേശ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്‍ ഏജന്റ് നടത്തുന്നതായി ആരോപിക്കപ്പെടുന്ന ഒരു അജ്ഞാത ടെലിഗ്രാം ചാനലാണ് വിവരങ്ങൾ പുറത്ത് വിട്ടത്.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…