Amrita Ayurveda & Naturopathic Hospital started operations in Thiruvananthapuram
അരുവിക്കര: ഭാരതത്തിൻ്റെ തനതായ ചികിത്സാശാസ്ത്രമായ ആയുർവേദവും ജീവൽ ശക്തി എന്ന വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സമാന്തര ചികിത്സാ സമ്പ്രദായമായ പ്രകൃതി ചികിത്സയും സാധാരണക്കാരിലേക്ക് എത്തിക്കാനായി തിരുവനന്തപുരം മലയടി വിനോബാനികേതനിൽ മാതാ അമൃതാനന്ദയി മഠത്തിനു കീഴിൽ അമൃത ആയുർവേദ & നാച്യുറോപതിക് ഹോസ്പിറ്റൽ എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.
അരുവിക്കര നിയോജക മണ്ഡലം എം എൽ എ അഡ്വക്കേറ്റ് ജി സ്ററീഫൻ ഉത്ഘാടനകർമ്മം നിർവഹിച്ച ചടങ്ങിൽ കൈമനം മാതാ അമൃതാനന്ദയി മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി ഭദ്രദീപം തെളിച്ചു. ആയുർവേദവും പ്രകൃതി ചികിത്സയും സാധാരണക്കാരിലേക്ക് എത്തിക്കാൻ ഇത്തരം സംരംഭങ്ങൾ മാതാ അമൃതാനന്ദമയി മഠം ഏറ്റെടുത്തു നടത്തുന്നത് ശ്ലാഘനീയമാണെന്നും ഇതിന്റെ പ്രവർത്തനങ്ങൾ ഉത്തരോത്തരം ഉയരങ്ങളിലേക്ക് എത്തട്ടെ എന്നും ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ ജി സ്റ്റീഫൻ എം എൽ എ പറഞ്ഞു.
ചടങ്ങിൽ തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി ജെ സുരേഷ് , സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർ ലിജുകുമാർ , വാർഡ് മെമ്പർ മാരായ വേണുഗോപാലൻ നായർ , വിനിതമോൾ, എസ് സി ബി പ്രസിഡൻ്റ് പ്രേംകുമാർ , ആർ എസ് പി അരുവിക്കര മണ്ഡലം സെക്രട്ടറി ശശി , ബി ജെ പി മണ്ഡലം പ്രസിഡൻ്റ് വിനോബാ ജയൻ , കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് പുഷ്പാംഗദൻ എന്നിവരും പങ്കെടുത്തു.
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്‌ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…