India

അറുപത്തിയൊൻപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു! അല്ലു അർജുൻ മികച്ച നടൻ, മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ട് ആലിയ ഭട്ടും കൃതി സനോണും;പുരസ്കാരവേദിയിൽ തിളങ്ങി മലയാള സിനിമയും; ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം; ‘മേപ്പടിയാനിലൂടെ വിഷ്ണു മോഹന് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം

അറുപത്തിയൊൻപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ‘പുഷ്പ’ സിനിമയിലെ അഭിനയത്തിന് അല്ലു അർജുൻ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചപ്പോൾ ആലിയ ഭട്ടും കൃതി സനോണും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു.

മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത് നിഖിൽ മഹാജനാണ്. (മറാഠി ചിത്രം: ഗോദാവരി). മിമി എന്ന ചിത്രത്തിലൂടെ പങ്കജ് ത്രിപാഠി സഹനടനുള്ള പുരസ്കാരവും കശ്മീർ ഫയൽസിലൂടെ പല്ലവി ജോഷി സഹനടിക്കുള്ള പുരസ്കാരവും നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി. ആർ. മാധവന്‍ സംവിധായകനും നായകനായുമെത്തിയ ‘റോക്കട്രി: ദ് നമ്പി ഇഫക്റ്റ്’ ആണ് മികച്ച ചിത്രം. ‘

ഹോം’ സിനിമയിലൂടെ ഇന്ദ്രൻസ് പ്രത്യേക ജൂറി പുരസ്കാരം നേടി. മികച്ച മലയാള ചിത്രവും റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ്. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ സ്വന്തമാക്കി. മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്കാരം ‘ചവിട്ട്’ എന്ന മലയാള ചിത്രം സ്വന്തമാക്കി. ‘നായാട്ട്’ സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത ‘ആവാസ വ്യൂഹം’ നേടി. ‘സർദാര്‍ ഉദ്ദം’ ആണ് മികച്ച ഹിന്ദി ചിത്രം. 2021ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനു പരിഗണിച്ചത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിച്ചത്.

ഫീച്ചർ ഫിലിം വിഭാഗത്തിലെ പുരസ്‌കാരങ്ങൾ

(പ്രത്യേക ജ്യൂറി പുരസ്കാരം: കടൈസി വ്യവസായി: ശ്രി നല്ലന്ദി,
ഹോം: ഇന്ദ്രൻസ്)

∙ മികച്ച ഗായിക: ശ്രേയ ഘോഷാൽ

∙ മികച്ച ഗായകന്‍: കാലഭൈരവ

∙മികച്ച സഹനടി– പല്ലവി ജോഷി

∙ മികച്ച സഹനടൻ: പങ്കജ് ത്രിപാഠി

∙ മികച്ച നടി: ആലിയ ഭട്ട്, കൃതി സനോണ്‍

∙ മികച്ച നടൻ: അല്ലു അർജുന്‍

∙ മികച്ച സംവിധായകൻ: നിഖിൽ മഹാജൻ

∙ മികച്ച കുട്ടികളുടെ ചിത്രം: ഗാന്ധി ആൻഡ് കമ്പനി

∙ മികച്ച ഓഡിയോഗ്രഫി: ചവിട്ട് (മലയാളം), ജില്ലി (ബംഗാളി), സർദാർ ഉദ്ദം ( ഹിന്ദി)

∙ മികച്ച എന്‍വിയോൺമെന്റ് കോൺവർസേഷൻ/ പ്രിസർവേഷൻ സിനിമ: ആവാസവ്യൂഹം

∙ ഇന്ദിരഗാന്ധി അവാർഡ് ഫോർ ബെസ്റ്റ് ഡെബ്യു ഫിലിം ഓഫ് ഡയറക്ടർ: മേപ്പടിയാൻ (സംവിധാനം: വിഷ്ണു മോഹൻ)

∙ മികച്ച ചിത്രം: റോക്കട്രി ദ് നമ്പി എഫക്ട്

∙ മികച്ച തിരക്കഥ (ഒറിജിനൽ): ഷാഹി കബീർ (നായാട്ട്)

∙ മികച്ച അവംലബിത തിരക്കഥ: സഞ്ജയ് ലീല ബൻസാലി

∙ മികച്ച ആക്‌ഷൻ കൊറിയോഗ്രഫി: ആർആർആർ

∙ മികച്ച സ്പെഷൽ എഫക്ട്സ്: ആർആർആർ

∙ മികച്ച സംഗീതം: പുഷ്പ

∙ മികച്ച എഡിറ്റിങ്: ഗംഗുഭായ് കാത്തിയാവാഡി (സഞ്ജയ് ലീല ബന്‍സാലി)

∙ മികച്ച മിഷിങ് സിനിമ: ബൂംബ റൈഡ്

∙മികച്ച ആസാമീസ് സിനിമ: ആനുർ

∙ മികച്ച ബംഗാളി സിനിമ: കാൽകോക്കോ

∙മികച്ച ഹിന്ദി സിനിമ: സർദാർ ഉദം

∙ മികച്ച ഗുജറാത്തി സിനിമ: ലാസ്റ്റ് ഫിലിം ഷോ

∙ മികച്ച കന്നട സിനിമ: 777 ചാർളി

∙ മികച്ച തമിഴ് സിനിമ: കഡൈസി വിവസായി

∙ മികച്ച തെലുങ്ക് സിനിമ: ഉപ്പേന

∙ മികച്ച ആക്‌ഷൻ ഡയറക്‌ഷൻ സിനിമ: ‌ആർആർആർ

∙ മികച്ച നൃത്തസംവിധാനം: പ്രേം രക്ഷിത് (ആർആർആർ)

∙ മികച്ച സ്പെഷൽ എഫക്ട്സ്: ആർആർആർ

∙ മികച്ച സംഗീതസംവിധാനം: ദേവി ശ്രീ പ്രസാദ് (പുഷ്പ)

∙ മികച്ച പശ്ചാത്തല സംഗീതം: എം.എം..കീരവാണി

∙ കോസ്റ്റ്യൂം ഡിസൈനർ: വീര കപൂർ ഈ

∙മികച്ച ഗാനരചയിതാവ്: ചന്ദ്രബോസ്

23 ഭാഷകളില്‍ നിന്നായി 158 സിനിമകളാണ് നോൺഫീച്ചർ വിഭാഗങ്ങളിൽ മത്സരിച്ചത്

നോൺ ഫീച്ചർ വിഭാഗങ്ങളിലെ പുരസ്കാരങ്ങൾ ചുവടെ:

∙ മികച്ച ആനിമേഷൻ ചിത്രം: കണ്ടിട്ടുണ്ട് (സംവിധാനം അതിഥി കൃഷ്ണദാസ്)

∙ മികച്ച വോയ്സ് ഓവർ: ആർട്ടിസ്റ്റ് കുലാഡ കുമാർ

∙ മികച്ച സംഗീതം: ഇഷാൻ ദേവച്ച

∙ മികച്ച പ്രൊഡക്‌ഷൻ സൗണ്ട് റെക്കോര്‍ഡിസ്റ്റ്: സുരിചി ശർമ

∙ മികച്ച ഛായാഗ്രഹണം: ബിറ്റു റാവത് (ചിത്രം പാതാൽ ടീ)

∙ മികച്ച സംവിധാനം: ബാകുൽ മാത്യാനി

∙ മികച്ച ചിത്രം: ചാന്ദ് സാൻസേ

∙ മികച്ച ഹ്രസ്വചിത്രം (ഫിക്‌ഷൻ): ദാൽ ബാത്

Anandhu Ajitha

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

2 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

2 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

3 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

3 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

4 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

4 hours ago