അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാര്‍
സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത് വന്നതോടെ ഒളിവിലായിരുന്ന ബൈഭവിനെ കേജ്‌രിവാളിന്റെ വീട്ടിൽനിന്നാണ് ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ തന്നെ കേജ്‌രിവാൾ ബൈഭവിനെ സംരക്ഷിക്കുന്നുവെന്ന് ആരോപണമുയർന്നിരുന്നു. അതിനിടെയാണ് സിവിൽ ലൈനിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്ന് ബൈഭവ് പിടിയിലാകുന്നത്. സിവിൽ ലൈൻ പോലീസ് സ്റ്റേഷനിലാണ് നിലവിൽ ബൈഭവിനെ എത്തിച്ചിരിക്കുന്നത്. ലക്നൗവിൽ നടക്കുന്ന ഇൻഡി മുന്നണിയുടെ വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ കേജ്‌രിവാളിനും സഞ്ജയ് സിങ് എംപിക്കുമൊപ്പം തിരിച്ച ബൈഭവ് ഒളിവിൽ പോവുകയായിരുന്നു. ഇയാളെ കണ്ടെത്താനായി നാല് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് പഞ്ചാബിൽ തിരച്ചിൽ നടത്തുന്നതിനിടെ ലഭിച്ച സൂചനയെത്തുടർന്നാണ് കേജ്‌രിവാളിന്റെ വീട്ടിൽ പരിശോധന നടത്തിയത്. വീട്ടിൽത്തന്നെയുള്ള ഓഫിസ് മുറിയിൽ ബൈഭവ് ഒളിവിൽ കഴിയുന്നുവെന്നായിരുന്നു വിവരം. തുടർന്ന് വൻ പൊലീസ് സംഘം സ്ഥലത്തെത്തി ബൈഭവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബൈഭവ് കുമാര്‍ മര്‍ദ്ദിച്ചുവെന്ന എഎപി എംപി സ്വാതി മലിവാളിന്‍റെ പരാതിയിൽ സ്വാതിയെ കെജ്‌രിവാളിന്റെ വീട്ടിലെത്തിച്ച് കഴിഞ്ഞ ദിവസം അന്വേഷണ സംഘം തെളിവെടുത്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി കെജ്‌രിവാളിനെ കാണാൻ വസതിയിലെത്തിയപ്പോള്‍ അതിക്രൂരമായി ബൈഭവ് കുമാര്‍ തന്നെ മര്‍ദ്ദിച്ചുവെന്നാണ് സ്വാതിയുടെ മൊഴി.
“ഏഴ് തവണ കരണത്തടിച്ചു, മുടി ചുറ്റിപ്പിടിച്ച് ഇടിച്ചു, നെഞ്ചിലും, ഇടുപ്പിലും, വയറ്റിലും ചവിട്ടി, കെജ്‌രിവാളിന്റെ വീട്ടിലെ മുറിക്കുള്ളില്‍ വലിച്ചിഴച്ചു മറ്റ് ജീവനക്കാരെത്തിയാണ് തന്നെ രക്ഷിച്ചത്, അടുത്ത മുറിയിലുണ്ടായിരുന്ന കെജ്‌രിവാളും ഇതെല്ലാം അറിഞ്ഞിരിക്കാം, താൻ അവിടെ ഏറെ നേരം ഇരുന്ന് കരഞ്ഞു” – എന്നും സ്വാതിയുടെ മൊഴിയിലുണ്ട്. എഫ്ഐആറിലും ഇക്കാര്യങ്ങളാണ് വ്യക്തമാക്കുന്നത്.
മാത്രമല്ല സ്വാതിയുടെ മെഡിക്കൽ റിപ്പോർട്ടിൽ ഇടതുകാലിനും വലതു കണ്ണിന് താഴെയും താടിയിലും കവിളിലും പരുക്കുണ്ടെന്നാണ് വ്യക്തമാകുന്നത്. ദില്ലി എയിംസിലാണ് മെഡിക്കൽ പരിശോധന നടന്നത്.
സംഭവത്തിൽ ബൈഭവ് സംരക്ഷിക്കുന്ന തരത്തിലും സ്വാതിയെ തള്ളിപ്പറയുന്ന തരത്തിലുമാണ് ആം ആദ്മി പാർട്ടി നിലപാടെടുത്തത്. സ്വാതിയുടെ ആരോപണത്തിന് പിന്നിൽ ബിജെപി ആണെന്നായിരുന്നു ആം ആദ്മി പാർട്ടിയുടെ പ്രതികരണം. പരാതി ബിജെപി ഗൂഢാലോചനയെന്ന് ദില്ലി മന്ത്രി അതിഷി മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറയുകയും ചെയ്തു. ഇതിനെതിരെ സ്വാതി മുന്നോട്ട് വന്നിരുന്നു. ഒരു ഗുണ്ടയെ രക്ഷിക്കാൻ തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയാണ് അതിഷി ചെയ്യുന്നതെന്നാണ് സ്വാതി മലിവാൾ എക്‌സിൽ കുറിച്ചത്.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…