അജിത് പവാർ
കഷ്ടകാലമൊഴിയാതെ ശരദ് പവാർ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് കച്ച കെട്ടുന്ന പ്രതിപക്ഷ മുന്നണിക്ക് കൂടി കനത്ത തിരിച്ചടി നൽകിക്കൊണ്ട് നാഗാലാന്‍ഡിലെ പാര്‍ട്ടിയുടെ എഴ് എംഎല്‍എമാരും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനു പിന്തുണ പ്രഖ്യാപിച്ചു. നാഗാലാൻഡിലെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും അജിത് പവാറിനെ പിന്തുണയ്ക്കുമെന്ന് എംഎല്‍എമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
നാഗാലാന്‍ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 12 സീറ്റകുളില്‍ ഏഴിടത്തു ജയിച്ചതോടെ സംസ്ഥാനത്ത് തള്ളിക്കളയാനാവാത്ത വിധത്തിലുള്ള പ്രസക്തി എന്‍സിപി ആർജിച്ചിരുന്നു. പിന്നാലെ ബിജെപി-എന്‍ഡിപിപി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. എന്നാൽ സംസ്ഥാനത്തിന്റെ താല്‍പര്യം കണക്കിലെടുത്താണ് എന്‍ഡിപിപിയുടെ മുഖ്യമന്ത്രി നെയ്ഫു റിയോയെ പിന്തുണയ്ക്കുന്നതെന്നാണ് ശരദ് പവാര്‍ അന്ന് പറഞ്ഞിരുന്നത്. എന്‍ഡിപിപി- ബിജെപി സഖ്യത്തിന് 60 അംഗ സഭയില്‍ 37 പേരുടെ പിന്തുണയുണ്ടെങ്കിലും മറ്റു പാര്‍ട്ടികളും സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…