Spirituality

ആലങ്ങാട് ദേശത്തെ ചെമ്പോലെക്കളരിയിൽ രണ്ടാമത് അയ്യപ്പ മഹാസത്രത്തിന് തിരി തെളിയാൻ ഇനി 7 ദിനരാത്രങ്ങൾ കൂടി ! ഭൂമി പൂജ നടന്നു ; സത്രത്തിനായുള്ള കലവറ നിറയ്ക്കൽ ചടങ്ങ് വെള്ളിയാഴ്ച ! ; മഹാസത്രത്തിന്റെ ഭക്തിസാന്ദ്ര നിമിഷങ്ങൾ ഭക്തരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

കേരള സംസ്കാരത്തിന്റെ ചരിത്രത്താളുകളിൽ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന, അയ്യപ്പ സ്വാമിയുടെ പുണ്യ പാദ സ്പർശമേറ്റ ആലങ്ങാട് ദേശത്തെ ചെമ്പോലെക്കളരിയിൽ വച്ച് നടക്കുന്ന രണ്ടാമത് അയ്യപ്പമഹാസത്രത്തിന് മുന്നോടിയായി ചെമ്പോലെ കളരിമുറ്റത്ത് ക്ഷേത്രം മേൽശാന്തി കൃഷ്ണ ദാസ് പോറ്റിയുടെ നേതൃത്വത്തിൽ ഭൂമിപൂജ നടന്നു. വരുന്ന വെള്ളിയാഴ്ച (01/12/2023 ) രാവിലെ 9മണിക്ക് സത്രത്തിനായുള്ള കലവറ നിറയ്ക്കൽ ചടങ്ങ് നടക്കും. രണ്ടാമത് അയ്യപ്പമഹാസത്രത്തിന് ഡിസംബർ 3 നാണ് തിരി തെളിയുന്നത്. അയ്യപ്പചരിത, ശിവ പുരാണ പാരായണങ്ങളും വിശിഷ്ട പൂജകളും അടങ്ങുന്ന മഹാ സത്രം ഡിസംബർ പത്ത് വരെ നടക്കും. ശശിധരൻ എസ് മേനോൻ ചെയർമാനും പി. എസ് ജയരാജ് ജനറൽ കൺവീനറുമായ സത്രസമിതിയുടെ നേതൃത്വത്തിലാണ് അയ്യപ്പമഹാസത്രം നടക്കുന്നത്.

ഡിസംബർ 3 ന് ശബരിമലയിൽ നിന്നു കൊളുത്തിയ അയ്യപ്പജ്യോതിയും പൂജിച്ച അയ്യപ്പവിഗ്രഹവും വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ആലങ്ങാട് കാവ് ഭഗവതി ക്ഷേത്രത്തിൽ എത്തി ചേർന്ന് അവിടെ നിന്നും താലം,വിവിധ കലാരൂപങ്ങൾ,താള വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി സത്രവേദിയിൽ എത്തുന്ന വിഗ്രഹ,ധ്വജ ,അയ്യപ്പജ്യോതി ഘോഷയാത്രയോടെ ആരംഭിക്കുന്ന അയ്യപ്പ മഹാസത്രം ഡിസംബർ 10 വൈകുന്നേരം 4 മണിക്ക് നടക്കുന്ന സത്രമംഗള സഭയ്ക്ക് ശേഷമുള്ള ദീപാരാധന, കർപ്പൂരാഴി, ധ്വജാവരോഹണത്തോടെ അവസാനിക്കും. സത്രത്തിൽ പങ്കുചേർന്ന് കലിയുഗ വരദനായ അയ്യപ്പ സ്വാമിയുടെ അനുഗ്രഹ വർഷത്തിൽ പങ്കാളികളാകണമെന്ന് സത്രസമിതി അഭ്യർത്ഥിച്ചു.

അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ തത്വമയി ഒരുക്കുന്ന മഹാസത്രത്തിന്റെ തത്സമയ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള ഭക്ത ജനങ്ങൾക്ക് കാണാവുന്നതാണ്.
https://bit.ly/3ZsU9qm

Anandhu Ajitha

Recent Posts

സോളാര്‍ സമരം വിഎസിന്‍റെ വാശിയിരുന്നു ! സമരം അവസാനിപ്പിക്കുന്നതില്‍ ഇരുകൂട്ടര്‍ക്കും തുല്യ ഉത്തരവാദിത്വമായിരുന്നു !” – ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്

സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയതാണെന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകൻ ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. സമരം ഒത്തുതീര്‍പ്പാക്കാൻ…

47 seconds ago

തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ ! കോൺഗ്രസിനെ ആപ്പിലാക്കി എംപിയുടെ പ്രസംഗ വീഡിയോ പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…

56 mins ago

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി ; മഹാഭാരതത്തിലെ ധർമ്മ സാന്നിധ്യം വ്യക്തമാക്കി നാലാമത് അഖില ഭാരതീയ മഹാവിഷ്ണു സത്ര വേദിയിലെ പ്രഭാഷണം

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…

1 hour ago

കാലാവസ്ഥ മോശമാകുന്നു !കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…

2 hours ago

ബിജെപിക്ക് 272 സീറ്റുകൾ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? പ്ലാൻ ബി ജൂൺ നാലിന് പുറത്തെടുക്കുമോ ? ചോദ്യങ്ങൾക്ക് കലക്കൻ മറുപടി നൽകി അമിത് ഷാ

ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…

2 hours ago