ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ, പ്രധാനമന്ത്രി നരേന്ദ്രമോദി
ബെംഗളൂരു : ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാർഷികാഘോഷങ്ങളുടെയും ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം ജന്മദിനത്തിന്റെയും ഭാഗമായി നടക്കുന്ന ആഗോള സമ്മേളനം മെയ് 10 ന് ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗ് ഇന്റർനാഷണൽ സെന്ററിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 182 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനവേദിയിൽ വെച്ച് പുതിയ ധ്യാനമന്ദിരത്തിന്റെ ഉദ്ഘാടനവും മാനസികാരോഗ്യം, ഗ്രാമീണ വികസനം, പ്രകൃതി സംരക്ഷണം, സാമൂഹിക പരിവർത്തനം എന്നിവ ലക്ഷ്യമിട്ടുള്ള വിവിധ ദേശീയ സേവന പദ്ധതികളുടെ ഉദ്‌ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും
ലോകമെമ്പാടുമുള്ള ഭരണാധികാരികൾ, ഉദ്യോഗസ്ഥർ, കർഷകർ, വിദ്യാർത്ഥികൾ, വ്യവസായ പ്രമുഖർ എന്നിങ്ങനെ വിവിധ തുറകളിലുള്ളവർ ഒത്തുചേരുന്ന ഈ സമ്മേളനം ആർട്ട് ഓഫ് ലിവിങ്ങിന്റെ ആഗോള സ്വാധീനത്തെയും ഗുരുദേവിന്റെ നേതൃത്വത്തെയുമാണ് അടയാളപ്പെടുത്തുന്നത്. ആഘോഷങ്ങളുടെ ഭാഗമായി മെയ് 13-ന് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിൽ ലോകസമാധാനത്തിനായി ആഗോള ധ്യാനവും സംഘടിപ്പിക്കുന്നുണ്ട്.
ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഭരണ നിർവഹണം , ബിസിനസ്സ്, മാദ്ധ്യമ പ്രവർത്തനം, വിദ്യാഭ്യാസം, കല, സംസ്കാരം തുടങ്ങി വിവിധ മേഖലകളിലെ ധാർമ്മികതയെക്കുറിച്ച് ആഗോള നേതൃത്വ ഉച്ചകോടികളും 182 രാജ്യങ്ങളിലെ വൈവിധ്യമാർന്ന കലകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സാംസ്കാരിക ഉത്സവങ്ങളും നടക്കും. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ബിംസ്റ്റെക് (BIMSTEC) രാജ്യങ്ങളിൽ നിന്നുള്ള യുവനേതാക്കൾക്കായി നേതൃത്വ പരിശീലന പരിപാടിയും വിവിധ സർക്കാർ ഏജൻസികളുമായുള്ള ധാരണാപത്രങ്ങൾ ഒപ്പിടലും ഈ കാലയളവിൽ നടക്കും.
പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, സൗജന്യ വിദ്യാഭ്യാസം, പ്രാഥമികാരോഗ്യം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിലെ വിപുലമായ സേവന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ഈ ആഘോഷങ്ങൾ ലക്ഷ്യമിടുന്നു. ലോകം വർദ്ധിച്ചുവരുന്ന മാനസിക സമ്മർദ്ദങ്ങളിലൂടെയും അനിശ്ചിതത്വങ്ങളിലൂടെയും കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ ഭാരതത്തിന്റെ പുരാതന ജ്ഞാനത്തെ പ്രായോഗിക അനുഭവമാക്കി മാറ്റുന്ന ആർട്ട് ഓഫ് ലിവിങ്ങിന്റെ 45 വർഷത്തെ യാത്ര, ഭാരതത്തിന്റെ വളരുന്ന ആഗോള സ്വാധീനത്തിന്റെ കൂടി അടയാളമാണെന്ന് സംഘാടകർ വ്യക്തമാക്കി.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…