ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌ക്ക് ഗവർണറുടെ പക്കൽ നിന്നും തിരിച്ചടി. കോൺഗ്രസിന്റെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടെങ്കിലും, വിജയ് സമർപ്പിച്ച പട്ടികയിലെ കണക്കുകൾ വിശ്വാസയോഗ്യമല്ലെന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ വ്യാഴാഴ്ച നടക്കുമെന്ന് കരുതിയിരുന്ന വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
234 അംഗ നിയമസഭയിൽ 108 സീറ്റുകളാണ് വിജയ്‌യുടെ ടിവികെ സ്വന്തമാക്കിയത്. കേവലഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണ്ടയിടത്ത് അഞ്ച് സീറ്റുകൾ നേടിയ കോൺഗ്രസ് ടിവികെയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോൺഗ്രസിന്റെ പിന്തുണ കൂടി ലഭിച്ചാലും വിജയ്‌യുടെ അംഗബലം 113 മാത്രമാണ് ആകുന്നത്. ഭൂരിപക്ഷത്തിന് ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണക്കത്ത് ഹാജരാക്കിയാൽ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകൂ എന്ന കർശന നിലപാടിലാണ് ഗവർണർ. രണ്ടാഴ്ചയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കാമെന്ന് വിജയ് അറിയിച്ചെങ്കിലും അത് ഗവർണർ അംഗീകരിച്ചില്ല.
നിലവിൽ ഉപാധികളില്ലാത്ത പിന്തുണയാണ് കോൺഗ്രസ് ടിവികെയ്‌ക്ക് നൽകുന്നത് എങ്കിലും, വിജയ് മന്ത്രിസഭയിൽ കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചേക്കുമെന്ന് സൂചനകളുണ്ട്. സാധാരണക്കാർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും മുൻഗണന നൽകുന്ന ഒരു മന്ത്രിസഭയായിരിക്കും വിജയ് ലക്ഷ്യമിടുന്നത്. ഇതിനോടകം തന്നെ എംഎൽഎമാരുടെ പട്ടിക വിജയ് കൈമാറിയിട്ടുണ്ട്. പിന്തുണ ലഭിക്കുന്നതിനായി മറ്റ് പാർട്ടികളുമായും സ്വതന്ത്രരുമായും ടിവികെ നേതൃത്വം ചർച്ചകൾ തുടരുകയാണ്.
കെ. കാമരാജിന്റെ കാലത്തിന് ശേഷം ദ്രാവിഡ പാർട്ടികൾക്കപ്പുറം ഒരു നേതാവ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നു എന്ന സവിശേഷതയും ഈ സംഭവത്തിനുണ്ട്. അണ്ണാദുരൈ മുതൽ എം.കെ. സ്റ്റാലിൻ വരെയുള്ള നേതാക്കൾ നയിച്ച ദ്രാവിഡ രാഷ്ട്രീയ പാരമ്പര്യത്തിന് അന്ത്യം കുറിച്ച് തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഒരു പുതിയ അധ്യായം രചിക്കാനാണ് വിജയ് ഒരുങ്ങുന്നത്. എന്നാൽ ഭൂരിപക്ഷം തെളിയിക്കുക എന്ന കടമ്പ കടന്നാൽ മാത്രമേ വിജയ്‌ക്ക് അധികാരത്തിലേറാൻ സാധിക്കൂ.
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…