Categories: HealthIndia

ഇരട്ടക്കുട്ടികളുടെ അമ്മയായത് എഴുപത്തിനാലാം വയസ്സില്‍; ലോക ചരിത്രം പഴങ്കഥയാക്കി ആന്ധ്രാ സ്വദേശി മംഗയ്യമ്മ

ഗുണ്ടൂര്‍: എഴുപത്തിനാലാം വയസില്‍ അമ്മയാകുക, അതും ഇരട്ടകുട്ടികളുടെ . വൈദ്യശാസ്ത്രത്തെ അപ്പാടെ ഞെട്ടിച്ചിരിക്കുന്നത് ആന്ധ്രാപ്രദേശിലെ ഗോദാവരി സ്വദേശിനിയായ മംഗയ്യമ്മയാണ്. ഇതോടെ അമ്മയാകുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മംഗയ്യമ്മ മാറി. ഈസ്റ്റ് ഗോധാവരി ജില്ലയിലെ നെലപരിപാഡാണ് മംഗയ്യമ്മയുടെ സ്വദേശം. ഒരു കുഞ്ഞിക്കാല് കാണാനുള്ള മംഗയ്യമ്മയുടെ 54 വര്‍ഷത്തെ മോഹമാണ് ഗുണ്ടൂറിലെ അഹല്യ നേഴ്‌സിംഗ് ഹോമില്‍ പൂവണിഞ്ഞത്.

കൃത്രിമബീജസങ്കലനത്തിലൂടെയാണ് (ഐവി എഫ്) മംഗയ്യമ്മയ്ക്കു കുട്ടികളുണ്ടായത്. അഹല്യ നേഴ്‌സിംഗ് ഹോമിലെ ഡോക്ടര്‍ എസ്. ഉമാശങ്കറുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. കുട്ടികളും അമ്മയും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

താന്‍ വലിയ സന്തോഷത്തിലാണെന്നും ദൈവം ഒടുവില്‍ തങ്ങളുടെ പ്രാര്‍ത്ഥന കേട്ടതായും മംഗയ്യമ്മ പറഞ്ഞു. വൈ. രാജാ റുവാണ് മംഗയ്യമ്മയുടെ ഭര്‍ത്താവ്. ഒരു വര്‍ഷം മുമ്പാണ് ദമ്പതികള്‍ ചികിത്സയ്ക്കായി ആശുപത്രിയിലെത്തുന്നത്. ഐവിഎഫ്് ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ തന്നെ മംഗയ്യമ്മ ഗര്‍ഭം ധരിച്ചു. മംഗയ്യമ്മയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ഡോക്ടര്‍മാരുടെ മൂന്ന് ടീമാണ് ഉണ്ടായിരുന്നത്.

admin

Recent Posts

വിവേകാനന്ദ പാറയിൽ കാവിയണിഞ്ഞ് പ്രണവമന്ത്ര പശ്ചാത്തലത്തിൽ ധ്യാനിക്കുന്ന മോദിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് ! ദൃശ്യങ്ങൾ തടയാനുള്ള പ്രതിപക്ഷ ശ്രമം വിഫലമായി; സോഷ്യൽ മീഡിയ വൈറലാക്കിയ ദൃശ്യങ്ങൾ കാണാം

കന്യാകുമാരി: പുണ്യഭുമിയായ കന്യാകുമാരിയിൽ സ്വാമി വിവേകാനന്ദന്റെ സ്‌മരണ നിറഞ്ഞു നിൽക്കുന്ന സ്മാരകത്തിൽ മൂന്നു സമുദ്രങ്ങളെയും സാക്ഷിയാക്കി ധ്യാനിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ…

44 mins ago

പാകിസ്ഥാനിൽ പെൺകുട്ടികൾക്കായുള്ള സ്കൂൾ കത്തിച്ചതായി റിപ്പോർട്ട്; നഷ്ടമായത് 400 ലധികം പെൺകുട്ടികളുടെ വിദ്യാഭ്യാസം!

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പെൺകുട്ടികൾക്കായുള്ള സ്കൂൾ കത്തിച്ചതായി റിപ്പോർട്ട്. വടക്കൻ വസീറിസ്ഥാനിലെ റസ്മാക് സബ് ഡിവിഷനിൽ ഷാഖിമർ ഗ്രാമത്തിലെ ഗോൾഡൻ ആരോ…

2 hours ago

ലോക്‌സഭാ തെരഞ്ഞെടുപ്പിന് നാളെ തിരശീല വീഴും; ഇന്ന് നിശ്ശബ്ദ പ്രചരണം

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് നാളെ തിരശ്ശീല വീഴും. ശനിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ഇന്ന് നിശബ്ദ പ്രചരണം നടത്തും.…

2 hours ago