India

ഇന്ത്യയ്‌ക്കെതിരെ ഒരുക്കിയ ഭീകര പരിശീലന കേന്ദ്രങ്ങൾ ശത്രുവിന് ഒരു സൂചന പോലും നൽകാതെ തകർത്തെറിഞ്ഞ നിമിഷങ്ങൾ; അമേരിക്കയെ പോലും വെല്ലുന്ന കൃത്യതയിൽ നടപ്പിലാക്കിയ ഓൺ ഗ്രൗണ്ട് പ്ലാനിംഗിന്റെ മിന്നുന്ന ഉദാഹരണം; ഭീകരതയോട് പുതിയ ഭാരതത്തിന് സന്ധിയില്ലെന്ന് പ്രഖ്യാപിച്ച സർജിക്കൽ സ്‌ട്രൈക്കിന്റെ ഓർമകൾക്ക് ഇന്ന് ഏഴു വയസ്സ്

ഉറി തീവ്രവാദ ആക്രമണത്തിന് തിരിച്ചടി നൽകാൻ 2016, സെപ്റ്റംബർ 29,ന് പാക് അധിനിവേശ കശ്‌മീരിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന് ഇന്ന് ഏഴാണ്ട് തികയുന്നു. അർദ്ധരാത്രി തുടങ്ങി രാവിലെ 4.30 വരെ നീണ്ട ഓപ്പറേഷനിൽ ഇന്ത്യ ലക്ഷ്യം വച്ച 4 ലൊക്കേഷനുകളിൽ ആയി 8 തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ ഇന്ത്യൻ PARA സ്‌പെഷ്യൽ ഫോഴ്സസും ഘാതക് പ്ലാറ്റൂണും അടങ്ങുന്ന സംഘം തകർത്തു തരിപ്പണമാക്കി. പാകിസ്ഥാൻ സൈനികർ ഉൾപ്പെടെ 60-80 നും അടുത്തു മരണം ഉണ്ടായിട്ടുണ്ടെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ. ഒരു സൈനികൻ പോലും പരിക്കേൽക്കാതെ ഇന്ത്യൻ സംഘം തിരികെയെത്തി. ഇന്ത്യൻ സൈന്യത്തിന്റെ ഓൺ ഗ്രൗണ്ട് പ്ലാനിംഗിന്റെ മിന്നുന്ന ഉദാഹരണം.

ഭിമ്പർ, ഹോൾസ്പ്രിംഗ്, കെൽ, ലിപ സെക്ടറുകൾ ആണ് LOC ക്ക് അപ്പുറം 3 കിലോമീറ്ററിന് ഉള്ളിൽ ഇന്ത്യൻ ദൗത്യ സംഘം തിരഞ്ഞെടുത്ത ടാർജറ്റ് സ്പോട്ട്‌സ്. ഉറി തീവ്രവാദ ആക്രമണം നടന്ന ശേഷം കൃത്യം പത്താം ദിനം തിരിച്ചടിച്ചു കൊണ്ടു ഇന്ത്യ മറുപടി പറഞ്ഞു. ഘർ മേം ഗുസ്‌ ഗുസ്‌ കേ മാരേംഗേ – വീടിനുള്ളിൽ വന്നു കയറി കൊല്ലും എന്നു പറഞ്ഞ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വാക്കുകൾ വെറുതെ അല്ല എന്നു പാകിസ്ഥാന് ഇന്ത്യൻ സൈന്യം മനസിലാക്കി കൊടുത്തു. RAW യുടെ നിർദ്ദേശ പ്രകാരം ഉടനടി തിരിച്ചടിക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചാൽ അതിനായി അവർ തെരെഞ്ഞടുക്കാൻ സാധ്യതയുള്ള പഞ്ചാബിലെ ഒരു ഗ്രാമം BSF സൈനികർ രഹസ്യമായി ഒഴിപ്പിച്ചു . അവിടെ അഡീഷണൽ BSF തയ്യാറെടുപ്പുകൾ നടത്തി കാത്തിരുന്നു. പൂർണമായി രാത്രിയിൽ നടന്ന ഓപ്പറേഷനിൽ ഇന്ത്യൻ സംഘം ഉപയോഗിച്ച അത്യാധുനിക നൈറ്റ് വിഷൻ ഒപ്ടിക്‌സ് അമേരിക്കൻ മറീനുകളുടെ ഒപ്ടിക്സിന് സമം ആയിരുന്നു.

ഇന്ത്യൻ സൈന്യം അതിർത്തി ഭേദിച്ചു അകത്ത് കടന്നു 8 ഭീകര പരിശീലന കേന്ദ്രങ്ങൾ നശിപ്പിക്കുന്നത് വരെ പാകിസ്ഥാൻ സൈന്യത്തിന് ഒരു സൂചന പോലും ലഭിച്ചില്ല. ഇന്ത്യൻ ആർട്ടിലറി LOC ക്ക് അപ്പുറം കനത്ത ഷെല്ലിങ് നടത്തുമ്പോൾ ഇന്ത്യൻ ഹെലികോപ്റ്റർ mi 17, പാരാ കമാൻഡോകളെ അതിർത്തിക്ക് ഇപ്പുറം എയർഡ്രോപ്പ് ചെയ്യുകയായിരുന്നു. മുഴുവൻ സർജിക്കൽ സ്‌ട്രൈക്കും ലൈവ് ടെലികാസ്റ്റ് ആയി മിലിട്ടറി കമാൻഡ് സെന്ററിൽ NSA അജിത് ഡോവലും ആർമി ചീഫ് ബൽബീർ സിങ് സുഹാഗും നിരീക്ഷിച്ചു കൊണ്ടിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കറിനും പ്രധാനമന്ത്രി മോദിക്കും കമാൻഡ് സെന്ററിൽ നിന്നും സമയാസമയങ്ങളിൽ അപ്ഡേറ്റുകൾ പോയിരുന്നു.

2 എയർ ബേസുകളിൽ ഇന്ത്യൻ ഫൈറ്റർ വിമാനങ്ങൾക്ക് സ്റ്റാൻഡ് ബൈ നിർദേശം കൊടുത്തിരുന്നു. ആവശ്യം എങ്കിൽ ഇടപെടാനും നിർദേശം. ഓപ്പറേഷനിൽ പങ്കെടുത്ത 19 സൈനികർക്ക് ഗാലന്ററി വീര പുരസ്‌കാരങ്ങൾ സമ്മാനിച്ചു. മുഴുവൻ ഓൺ ഗ്രൗണ്ട് ഓപ്പറേഷനും പ്ലാൻ ചെയ്ത ലെഫ്റ്റനന്റ് കേണൽ രോഹിത് സൂരിക്ക് കീർത്തി ചക്ര പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു. ( അന്ന് മേജർ ആയിരുന്നു സൂരി).
പിറ്റേന്ന് രാവിലെ ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യേക വാർത്ത സമ്മേളനത്തിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് വിവരങ്ങൾ പുറത്തു വിട്ടു. രാജ്യം ഏറെ അഭിമാനത്തോടെ നെഞ്ചിലേറ്റിയ ആ നിമിഷങ്ങളിൽ സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ് പാർട്ടിയുമടങ്ങുന്ന ഈ രാജ്യത്തെ ചില പ്രതിപക്ഷ പാർട്ടികൾ സ്വയം ഇളിഭ്യരായി.

B4 Admin

Share
Published by
B4 Admin

Recent Posts

യു.ഡി.എഫില്‍ പടയൊരുക്കം ശക്തം. വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…

28 minutes ago

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

14 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

14 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

15 hours ago