Hotel-License-Bribe-arrest
കൊല്ലം: ചടയമംഗലത്ത് 80 കാരിയുടെ മരണത്തില്‍ മകന്‍ അറസ്റ്റില്‍. മണിയന്‍മുക്ക് സ്വദേശിനിയായ അമ്മുക്കുട്ടി അമ്മയുടെ മരണത്തിലാണ് മകന്‍ അനി മോഹന്‍ എന്ന അനീഫ് മുഹമ്മദ് അറസ്റ്റിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
അമ്മുക്കുട്ടി അമ്മയെ മകന്‍ അനി മോഹന്‍ ക്രൂരമായി മര്‍ദ്ധിക്കുന്നതാണ് ഈ മൊബൈല്‍ ദൃശ്യങ്ങളിലുള്ളത്. മര്‍ദ്ദനം സ്ഥിരമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാള്‍ ജോലിക്ക് പോകുമ്പോള്‍ അമ്മയെ വീട്ടില്‍ അടച്ചുപൂട്ടിയ ശേഷമാണ് പോകുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് അമ്മിണിഅമ്മ മരിച്ചത്. നാട്ടുകാരില്‍ ചിലര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മാസങ്ങള്‍ക്കുമുമ്പ് തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായത്. മര്‍ദ്ദനമേറ്റ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമ്മുക്കുട്ടി അമ്മയെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പിറ്റേ ദിവസം തന്നെ ഡിസ്ചാര്‍ജ് വാങ്ങി കൊണ്ടുവന്നു. ശേഷം പൂര്‍ണമായും കിടപ്പിലായിരുന്നു
കേസില്‍ അനി മോഹനന്‍ എന്ന അനീഫ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ ആഹാരം കഴിക്കാത്തതിനാലാണ് മര്‍ദ്ദിച്ചുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…