8th grader with a revenge that beats movie scenes!; Despite walking behind for months Didn't look back; Finally broke into the house of the 6th class girl and put a knife on her neck and smeared crimson on her forehead
ലഖ്നൗ:മൂന്ന് മാസമായി പിറകെ നടന്നിട്ടും തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന് ആറാം ക്ലാസുകാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തിൽ കത്തിവെച്ച ശേഷം നെറ്റിയിൽ സിന്ദൂരം ചാർത്തികൊണ്ട് എട്ടാംക്ലാസ്സുകാരന്റെ പ്രതികാരം.ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം.പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 16 വയസ്സുള്ള ആൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആൺകുട്ടി ഒരു സുഹൃത്തിനൊപ്പമാണ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്.പിന്നീട് കഴുത്തിൽ കത്തി വെച്ച ശേഷം പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരം പുരട്ടി. സഹായത്തിനായി പെൺകുട്ടി നിലവിളിച്ചെങ്കിലും ആളുകൾ എത്തുന്നതിന് മുമ്പ് തന്നെ ഇരുവരും രക്ഷപ്പെട്ടു. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അക്രമികളെ തിരിച്ചറിഞ്ഞത്. ആൺകുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ഹോമിൽ പാർപ്പിച്ചിരിക്കുകയാണെന്ന് മഹാരാജ്ഗഞ്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ രവികുമാർ റായ് പറഞ്ഞു. പ്രവൃത്തിയിൽ പശ്ചാത്താപമില്ലെന്നും താൻ പെൺകുട്ടിയെ സ്നേഹിക്കുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആൺകുട്ടി ചോദ്യം ചെയ്യലിൽ പറഞ്ഞതായി റായ് വ്യക്തമാക്കി.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…