Saturday, May 18, 2024
spot_img

സിനിമ രംഗങ്ങളെ വെല്ലുന്ന പ്രതികാരവുമായി എട്ടാം ക്ലാസുകാരൻ!;മാസങ്ങളായി പിറകെ നടന്നിട്ടും
തിരിഞ്ഞുനോക്കിയില്ല;ഒടുവിൽ ആറാം ക്ലാസുകാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തിൽ കത്തിവെച്ച ശേഷം നെറ്റിയിൽ സിന്ദൂരം ചാർത്തി

ലഖ്‌നൗ:മൂന്ന് മാസമായി പിറകെ നടന്നിട്ടും തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന് ആറാം ക്ലാസുകാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തിൽ കത്തിവെച്ച ശേഷം നെറ്റിയിൽ സിന്ദൂരം ചാർത്തികൊണ്ട് എട്ടാംക്ലാസ്സുകാരന്റെ പ്രതികാരം.ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം.പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 16 വയസ്സുള്ള ആൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ആൺകുട്ടി ഒരു സുഹൃത്തിനൊപ്പമാണ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്.പിന്നീട് കഴുത്തിൽ കത്തി വെച്ച ശേഷം പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരം പുരട്ടി. സഹായത്തിനായി പെൺകുട്ടി നിലവിളിച്ചെങ്കിലും ആളുകൾ എത്തുന്നതിന് മുമ്പ് തന്നെ ഇരുവരും രക്ഷപ്പെട്ടു. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അക്രമികളെ തിരിച്ചറിഞ്ഞത്. ആൺകുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ഹോമിൽ പാർപ്പിച്ചിരിക്കുകയാണെന്ന് മഹാരാജ്ഗഞ്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ രവികുമാർ റായ് പറഞ്ഞു. പ്രവൃത്തിയിൽ പശ്ചാത്താപമില്ലെന്നും താൻ പെൺകുട്ടിയെ സ്‌നേഹിക്കുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആൺകുട്ടി ചോദ്യം ചെയ്യലിൽ പറഞ്ഞതായി റായ് വ്യക്തമാക്കി.

Related Articles

Latest Articles