Categories: CRIMEKerala

കൊല്ലല്ലേ അമ്മേ .. നമുക്ക് ജീവിക്കാം..; മരിക്കും മുൻപേ അവന്തിക പറഞ്ഞത്

കണ്ണൂര്‍: കഴിഞ്ഞ ദിവസം ചാലാട്‌ കുഴിക്കുന്നില്‍ ഒന്‍പതു വയസുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പോലീസ്‌ ഭാഷ്യം . രാജേഷ്‌ -വാഹിദ ദമ്പതികളുടെ മകള്‍ അവന്തികയാണു കൊല്ലപ്പെട്ടത്‌. മാതാവ്‌ വാഹിദയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അവന്തികയെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നെന്നു മാതാവ്‌ പോലീസിനോടു സമ്മതിച്ചു.

‘കഴുത്തു ഞെരിച്ചപ്പോൾ കൊല്ലല്ലേ അമ്മേ നമുക്കു ജീവിക്കാം എന്ന് മകൾ പറഞ്ഞുവെന്നും വാഹിത പറയുന്നു. അസുഖം കാരണം താൻ മരിച്ചുപോകുമെന്നും മകൾ ഒറ്റപ്പെട്ടു പോകുമെന്നും വാഹിദ ഭയപ്പെട്ടിരുന്നു. ആശുപത്രിയിൽ പോകാമെന്ന്, ശനിയാഴ്ച വൈകിട്ടു ഭർത്താവ് രാജേഷ് പറഞ്ഞതോടെ ആശങ്ക വർധിച്ചിരിക്കാമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

‘എനിക്ക് അസുഖം വന്നു മരിച്ചാൽ നീ ഒറ്റയ്ക്കായിപ്പോവില്ലേയെന്നും ഒരുമിച്ചു മരിക്കാമെന്നും ശനി രാത്രി മകളോടു പറഞ്ഞിരുന്നു. മരിക്കേണ്ട അമ്മേ നമുക്കൊരുമിച്ചു ജീവിക്കാമെന്നുമായിരുന്നു മകൾ മറുപടി നൽകിയത്. കഴുത്തിനു പിടിച്ചു ഞെരിച്ചപ്പോൾ, കൊല്ലല്ലേ അമ്മേ, നമുക്കു ജീവിക്കാമെന്നാണ് അവൾ പറഞ്ഞത്.’ മകളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യചെയ്യാനായിരുന്നു വാഹിദയുടെ നീക്കമെന്നു പോലീസ്‌ പറഞ്ഞു.

വാഹിദയക്കു മാനസികാസ്വാസ്‌ഥ്യം ഉണ്ടായിരുന്നെന്നും അതിനു മരുന്നു കഴിച്ചുവരികയായിരുന്നെന്നും പോലീസ്‌ പറഞ്ഞു. എന്നാൽ, ദമ്പതികള്‍ തമ്മില്‍ കുടുംബകലഹം പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത് .

Rajesh Nath

Share
Published by
Rajesh Nath

Recent Posts

സ്വർണ്ണക്കടത്തും പൊട്ടിക്കൽ സംഘങ്ങളും കേരളത്തിന് തലവേദനയാകുന്നു | gold smuggling

സ്വർണ്ണക്കടത്തും പൊട്ടിക്കൽ സംഘങ്ങളും കേരളത്തിന് തലവേദനയാകുന്നു | gold smuggling

6 mins ago

‘കോൺഗ്രസ് സത്യത്തെ അംഗീകരിക്കാൻ കഴിയാത്ത പാർട്ടി! എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചത് തോൽവി ഭയന്ന്’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ദില്ലി: ലോക്‌സഭാ എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചതിന് പിന്നാലെ കോൺഗ്രസിനെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.…

1 hour ago

പ്രവചനങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് ഭാരതം കുതിപ്പ് തുടരുന്നു! കണക്കുകൾ നിരത്തി മോദി |INDIA

പ്രവചനങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് ഭാരതം കുതിപ്പ് തുടരുന്നു! കണക്കുകൾ നിരത്തി മോദി |INDIA

1 hour ago

‘എക്സിറ്റ് പോൾ ചാനൽസംവാദങ്ങളിലേക്ക് ഞങ്ങളില്ലേ’ ! കോണ്‍ഗ്രസ് പരാജയം മണത്തോ? | exit poll

'എക്സിറ്റ് പോൾ ചാനൽസംവാദങ്ങളിലേക്ക് ഞങ്ങളില്ലേ' ! കോണ്‍ഗ്രസ് പരാജയം മണത്തോ? | exit poll

2 hours ago

അവസാന ഘട്ട പോളിംഗ് പുരോഗമിക്കുന്നു; കാത്തിരിപ്പിന്റെ നെഞ്ചിടിപ്പ് കൂട്ടാൻ ഇന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും; എക്സിറ്റ് പോൾ വിശകലനങ്ങളുടെ തത്സമയ സംപ്രേക്ഷണം ഒരുക്കി തത്വമയി

തിരുവനന്തപുരം: അവസാന ഘട്ട തെരഞ്ഞെടുപ്പും പൂർത്തിയാകുന്നതോടെ ഇന്ന് വൈകുന്നേരം എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. രാഷ്ട്രീയപ്പാർട്ടികളും നിരീക്ഷകരും സാധാരണ വോട്ടർമാരും…

2 hours ago

കണ്ണൂർ സ്വർണ്ണക്കടത്ത്: എയർ ഹോസ്റ്റസുമാരുടെ ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിച്ചു കടത്തിയത് 30 കിലോ സ്വർണ്ണം! പ്രതികളായ സുഹൈലിനെയും സുറാബിയെയും കുടുക്കിയത് മറ്റൊരു എയർഹോസ്റ്റസ് നൽകിയ രഹസ്യ വിവരം; അന്വേഷണം കൂടുതൽ വിമാനത്താവളങ്ങളിലേക്ക്

കണ്ണൂർ: എയർ ഹോസ്റ്റസുമാരെ ഉപയോഗിച്ചുള്ള സ്വർണ്ണക്കടത്തിൽ കൂടുതൽ വിമാനത്താവളങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഡി ആർ ഐ. തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലേക്കാണ്…

2 hours ago