International

94 മത് ഓസ്‌കാർ പ്രഖ്യാപനം; മികച്ച നടിയായി ജെസ്സിക്കയെയും, നടനായി വിൽ സ്മിത്തിനെയും തെരഞ്ഞെടുത്തു

തൊണ്ണൂറ്റിനാലാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം നടന്നു. മികച്ച നടിയായി ജെസ്സിക്കയെയും, നടനായി വിൽ സ്മിത്തിനെയും തെരഞ്ഞെടുത്തു. ഐതിഹാസിക ടെന്നീസ് വിജയങ്ങളിലേക്ക് വീനസ്, സെറീന സഹോദരിമാരെ കൈപിടിച്ച് നടത്തിയ അച്ഛൻ റിച്ചാർഡ് വില്യംസായുള്ള പ്രകടനമാണ് വില്‍ സ്‍മിത്തിനെ ആദ്യമായി ഓസ്‍കറിന് അര്‍ഹനാക്കിയത്. ‘കിംഗ് റിച്ചാര്‍ഡി’ലെ അഭിനയം മികച്ച നടനുള്ള ഓസ്‍കർ നേടുന്ന അഞ്ചാമത്തെ മാത്രം കറുത്തവംശജനായ താരമാകുമെന്ന ബഹുമതിയാണ് വില്‍ സ്‍മിത്തിന് സമ്മാനിച്ചിരിക്കുന്നത്. ‘ദ അയിസ് ഓഫ് ടമ്മി ഫയേ’യിലെ പ്രകടനമാണ് ജെസിക്ക ചസ്റ്റൈനെ അവാര്‍ഡിന് അര്‍ഹയാക്കിയത്. അമേരിക്കയിലെ പ്രമുഖ സുവിശേഷകയും ടിവി അവതാരകയും എഴുത്തുകാരിയുമൊക്കെയായ ടാമി ഫേ ആയി തകർപ്പൻ പ്രകടനമായിരുന്നു ജെസിക്ക ചസ്റ്റൈൻ കാഴ്‍ച വെച്ചത്.

അരിയാന ഡെബോസാണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ‘വെസ്റ്റ് സൈഡ് സ്റ്റോറി’യിലെ പ്രകടനമാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. എല്‍ജിബിടി കമ്മ്യൂണിറ്റി അംഗമെന്ന് ഉറക്കെ പറയുന്ന മുഖ്യധാര നടിയാണ് അരിയാന. അതുകൊണ്ടുതന്നെ അരിയാനയ്‍ക്ക് ഓസ്‍കര്‍ കിട്ടുമ്പോള്‍ എല്‍ജിബിടി കമ്മ്യൂണിറ്റിക്ക് കൂടി പ്രചോദനമാകുന്നു.

ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ വച്ച് ഇന്ത്യൻ സമയം രാവിലെ 5.30 മുതലാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്. ആകെയുള്ള 23 മത്സര വിഭാഗങ്ങളില്‍ ഔദ്യോഗിക ചടങ്ങിന് മുമ്പായിട്ടാണ് 8 എണ്ണം പ്രഖ്യാപിച്ചത്. മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററിയായി ദ ക്വീന്‍ ഒഫ് ബാസ്‌ക്കറ്റ് ബോള്‍ തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ സയൻസ് ഫിക്ഷൻ ഡ്യൂൺ ആറ് പുരസ്‌കാരങ്ങൾ നേടി. ഒറിജിനൽ സ്‌കോർ, ശബ്ദലേഖനം, പ്രൊഡക്ഷൻ ഡിസൈൻ, എഡിറ്റിംഗ്, വിഷ്വൽ ഇഫക്ട്സ്, ഛായാഗ്രഹണം പുരസ്‌കാരങ്ങളാണ് ഡ്യൂണിന് ലഭിച്ചത്.

മികച്ച സഹനടി- അരിയാനോ ഡെബാനോ. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിനാണ് മികച്ച സഹനടിക്കുള്ള ഓസ്‍കര്‍ അരിയാനോ ഡെബാനോയ്ക്ക് ലഭിച്ചത്.

മികച്ച ഷോർട്ട് ആനിമേഷൻ ചിത്രം- ദ വിൽഡ്ഷീൽഡ്, മികച്ച ലൈവ് ആക്ഷൻ സിനിമ ദ ലോങ് ഗുഡ്‌ബൈ
മികച്ച മേക്കപ്പ്, കേശാലങ്കാരം-ലിന്റെ ഡൗഡ്‌സ്, മികച്ച വിഷ്വല്‍ എഫക്ട്- പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്‌സര്‍ (ഡ്യൂണ്‍), മികച്ച ഡോക്യുമെന്ററി (ഷോര്‍ട്ട് സബ്ജക്ട്)- ദ ക്യൂന്‍ ഓഫ് ബാസ്‌കറ്റ് ബോള്‍, മികച്ച ഛായാഗ്രഹണം ഗ്രേയ്ഗ് ഫ്രാസര്‍ (ഡ്യൂണ്‍), മികച്ച അനിമേറ്റഡ് ഷോര്‍ട് ഫിലിം ‘ദ വിന്‍ഡ്ഷീല്‍ഡ് വൈപര്‍’,

വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്. ഇത്തവണ മൂന്നു വനിതകളായിരുന്നു ഓസ്‌കാറില്‍ അവതാരകരായി എത്തിയത്. ഹാസ്യ നടിമാരായ റെജീന ഹാൾ, ഏയ്മി ഷൂമർ, വാൻഡ സൈക് എന്നിവരാണ് ഇത്തവണ ഓസ്‌കർ വേദിയിൽ അവതാരകരായി എത്തിയത്. കൊവിഡ് ഇടവേളയ്ക്കു ശേഷം തിയേറ്ററില്‍ റിലീസ് ചെയ്ത് വലിയ വിജയം നേടിയ ചിത്രങ്ങള്‍ക്കാണ് ഇത്തവണ അക്കാഡമി നോമിനേഷന്‍ ലഭിച്ചത്.

B4 Admin

Recent Posts

രോഗികള്‍ മരുന്ന് കിട്ടാതെ വലയുമ്പോള്‍, കോടികളുടെ മരുന്നുകള്‍ വെയര്‍ഹൗസില്‍ നശിക്കുന്നു. മരുന്നുക്ഷാമത്തിന് പിന്നില്‍ ഗുരുതര വീഴ്ച. അഞ്ച് വര്‍ഷമായി കാലാവധി കഴിഞ്ഞ മരുന്നുകള്‍ നശിപ്പിച്ചില്ലെന്ന് കണ്ടെത്തല്‍. വെയര്‍ഹൗസുകളില്‍ കെട്ടിക്കിടക്കുന്നത് 120 കോടിയുടെ മരുന്നുകള്‍.

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…

2 hours ago

പത്രസമ്മേളന ശൈലി മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്ക് ഇനി കടുത്ത നിയന്ത്രണം. നടപ്പിലാക്കുന്നത് കോവിഡ് കാലത്തെ പത്രസമ്മേളനങ്ങളുടെ മാതൃക.ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണം. മുഖ്യമന്ത്രി സുരക്ഷാ കവചത്തിനുള്ളിലോ?

കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…

3 hours ago

ഇസ്ലാമിക ഭീകര ബന്ധം . കേരളം ഉൾപ്പെടെ 16 ഇടങ്ങളിൽ NIA റെയ്ഡ്. അന്വേഷണം ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധപ്പെട്ടെന്ന് വിവരം.

ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…

4 hours ago

മരുന്ന് ക്ഷാമമില്ല ചില മരുന്നുകളുടെ കുറവ് മാത്രമെന്ന് ആരോഗ്യമന്ത്രി. മരുന്നില്ലാതെ നട്ടംതിരിഞ്ഞ് രോഗികള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളുന്നുവോ ?

കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…

4 hours ago

മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി ?. അന്വേഷണം വഴിതിരിച്ചുവിട്ടത് പിണറായിയുടെ ഓഫീസിലെ ഉന്നതന്‍. പുറത്ത് വരുന്നത് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…

4 hours ago

24 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. തനിക്കെതിരെ ഇതുവരെ ഒരു ആരോപണങ്ങളും വന്നിട്ടില്ല. പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍

കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…

17 hours ago