Kerala

12 വയസുകാരിയും മരണത്തിന് കീഴടങ്ങി ; കളമശ്ശേരി സ്ഫോടനത്തിൽ മരണം മൂന്നായി

കൊച്ചി: കളമശ്ശേരി ബോംബ് സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന മലയാറ്റൂർ സ്വദേശി ലിബിന(12) ആണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് ലിബിനയുടെ മരണം സ്ഥിരീകരിക്കുന്നത്. സ്‌ഫോടനത്തിൽ ലിബിനയ്‌ക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്ന ലിബിനയ്ക്ക് മെഡിക്കൽ ബോർഡിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് മരുന്നുകൾ നൽകിയിരുന്നത്. എന്നാൽ, മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയിലായിരുന്നു ലിബിനയെന്നും ആശുപത്രി അധികൃതർ പറയുന്നു. നിലവിൽ 25ഓളം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്.

അതേസമയം, മരിച്ച മറ്റ് രണ്ട് സ്ത്രീകളേയും ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശി കുമാരി (53) എന്നിവരാണ് സ്‌ഫോടനത്തിൽ മരിച്ച മറ്റ് രണ്ട് പേർ. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് കുമാരി മരിച്ചത്. കൂടാതെ, ആദ്യം മരിച്ച സ്ത്രീയെ ഇന്നലെ രാത്രിയോടെയാണ് തിരിച്ചറിഞ്ഞത്. കുറുപ്പുംപടി സ്വദേശി ലയോണ ഒറ്റയ്‌ക്കാണ് കൺവെൻഷൻ സെന്ററിലേക്ക് എത്തിയതെന്നാണ് വിവരം. ഇവരുടെ കയ്യിലുണ്ടായിരുന്ന മോതിരം കണ്ടാണ് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്. മകൻ വന്നതിന് ശേഷം ഡിഎൻഎ പരിശോധന നടത്തിയതിന് ശേഷം കൂടുതൽ സ്ഥിരീകരണം ഉണ്ടാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തീവ്രവാദ സ്വഭാവത്തോടെയുള്ള സ്‌ഫോടനമായതിനാൽ എൻഐഎ സംഘവും സ്‌ഫോടനത്തിന്റെ വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള എൻഐഎ സംഘം എത്തിയതിന് ശേഷമായിരിക്കും അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്നത്. നിലവിൽ സ്‌ഫോടനക്കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു കൊണ്ട് സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ് ഉത്തരവിട്ടിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാറിന് ആണ് സംഘത്തിന്റെ ചുമതല.

anaswara baburaj

Recent Posts

ഭീകരാക്രമണ പദ്ധതിയുമായി എത്തിയ ശ്രീലങ്കൻ പൗരന്മാർ പിടിയിലായതെങ്ങനെ

കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു

12 mins ago

അറ്റ്‌ലാൻ്റിക് സമുദ്രത്തിനടിയിൽ 93 ദിവസം താമസം ! മടങ്ങിയെത്തിയത് 10 വയസ് ചെറുപ്പമായി ; പുതിയ റെക്കോർഡും ഇനി ജോസഫ് ഡിറ്റൂരിക്ക് സ്വന്തം

ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോ​ഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ്…

30 mins ago

ഇത് ചരിത്രം ! ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ബാങ്കിം​ഗ് മേഖല ; അറ്റാദായം ആദ്യമായി 3 ലക്ഷം കോടി കവിഞ്ഞു ; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിം​ഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം…

60 mins ago

ഡ്രൈവിങ് പഠിക്കും മുൻപ് വിമാനം പറത്താൻ പഠിച്ച സാഹസികൻ ! ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വിനോദ സഞ്ചാരി ; ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തി ഗോപിചന്ദ് തോട്ടക്കുറ

ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ…

1 hour ago

ആപ്പിന് ആപ്പ് വച്ച് സ്വാതി മാലിവാൾ !

ഇടി വെ-ട്ടി-യ-വ-നെ പാമ്പ് ക-ടി-ച്ചു എന്ന് പറഞ്ഞാൽ ഇതാണ് ; ദില്ലി മദ്യനയ കേസിനേക്കാൾ വലിയ ആഘാതം തന്നെയായിരിക്കും സ്വാതി…

1 hour ago

എഎപിക്ക് ലഭിച്ചത് 7.08 കോടി രൂപയുടെ വിദേശ ഫണ്ട്! പാർട്ടി ചട്ടലംഘനം നടത്തിയെന്ന് റിപ്പോർട്ട്; വെളിപ്പെടുത്തലുമായി ഇ.ഡി

ദില്ലി ; മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ആം ആദ്മി പാർട്ടിക്കെതിരെ പുതിയ ആരോപണവുമായി ഇ.ഡി. 2014-2022…

1 hour ago