India

I.N.D.I.A മുന്നണിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 13 അംഗ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു!ഗാന്ധി കുടുംബവും സിപിഎമ്മും കമ്മിറ്റിയിൽ നിന്ന് ഔട്ട് ! മണ്ണും ചാരി നിന്ന എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ കമ്മിറ്റിയിലെ മുതിർന്ന അംഗം

ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ I.N.D.I.A മുന്നണിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുംബൈയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ വച്ച് നടന്ന മുന്നണി യോഗത്തിൽ 13 അംഗ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.ലോഗോയോ കൺവീനറോ ഇല്ലാതെ എല്ലാ തരത്തിലും അപൂർണ്ണമായ കോർഡിനേഷൻ കമ്മിറ്റിയെയാണ് മുന്നണി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളിലെ ചില നേതാക്കൾക്ക് ലോഗോയുമായി ബന്ധപ്പെട്ട് നിർദേശങ്ങളുണ്ടെന്നും അന്തിമമാക്കുന്നതിന് മുമ്പ് അവ കൂടി പരിഗണിക്കേണ്ടതുണ്ടെന്നുമാണ് ഇത് സംബന്ധിച്ച് നൽകുന്ന വിശദീകരണം.

കോൺഗ്രസ് നേതൃത്വം നൽകുന്നുവെന്ന് പരസ്യമായി പറയുന്നുണ്ടെങ്കിലും ഗാന്ധി കുടുംബത്തിൽ നിന്ന് സമിതിയിൽ അംഗങ്ങളില്ല, എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറാണ് സമിതിയിലെ മുതിർന്ന നേതാവ്. കോൺഗ്രസ് പാർട്ടിയിൽ നിന്ന് കെ സി വേണുഗോപാലാണ് സമിതിയിലുള്ളത്. തമ്മിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും തേജസ്വി യാദവും ഒമർ അബ്ദുള്ളയും ഡി രാജയും സമിതിയിലുണ്ട്. സിപിഎം പൂർണ്ണമായും അവഗണിക്കപ്പെട്ടു. പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബർ 30 നകം പൂർത്തിയാക്കാനാണ് ധാരണ.

എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ആർജെഡി നേതാവ് തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ് റാവുത്ത്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ, സമാജ്‌വാദി പാർട്ടിയുടെ ജാവേദ് അലി ഖാൻ, ജെഡിയുവിന്റെ ലല്ലൻ സിങ്, നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല, പിഡിപിയുടെ മെഫ്ബൂബ മുഫ്തി എന്നിവരാണ് മറ്റ് അംഗങ്ങൾ.

Anandhu Ajitha

Recent Posts

സിസ്റ്റർ അഭയക്കേസ് !പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ച് സർക്കാർ

സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…

2 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

3 hours ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

4 hours ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

4 hours ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

5 hours ago