International

‘ലൂണ 25’ തകർന്നുവീണതിനെത്തുടർന്ന് ചന്ദ്രനിലുണ്ടായത് 10 മീറ്റർ വ്യാസമുള്ള ഗർത്തം!കണ്ടെത്തലുമായി നാസ ! ചിത്രങ്ങൾ പുറത്ത് വിട്ടു

മോസ്‌കോ : റഷ്യയുടെ ചാന്ദ്രപര്യവേക്ഷക ദൗത്യമായ ‘ലൂണ 25’ തകർന്നുവീണതിനെത്തുടർന്ന് ചന്ദ്രനിൽ 10 മീറ്റർ വ്യാസമുള്ള ഗർത്തം രൂപപ്പെട്ടെന്ന കണ്ടെത്തലുമായി നാസ. ഗർത്തത്തിന്റെ ചിത്രവും ഏജൻസി പുറത്ത് വിട്ടു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ പേടകമെന്ന റെക്കോർഡ് സ്വന്തമാക്കുമെന്ന് ശാസ്ത്ര ലോകം കരുതിയ ‘ലൂണ 25’ കഴിഞ്ഞ മാസം 19നാണ് നിയന്ത്രണമറ്റ് തകർന്നു വീണത്. ഇതിന് നാല് ദിവസങ്ങൾക്ക് ശേഷം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ പേടകമെന്ന നേട്ടം ഇന്ത്യയുടെ ചന്ദ്രയാൻ 3 സ്വന്തമാക്കിയിരുന്നു.

യുഎസ് നാഷനൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്റെ ലൂണാർ റിക്കണൈസൻസ് ഓർബിറ്റർ (എൽആർഒ) പേടകമാണ് ചന്ദ്രന്റെ ഉപരിതലത്തിലെ പുതിയ ഗർത്തത്തിന്റെ ചിത്രം പകർത്തിയത്. ലൂണ 25 തകർന്നുവീണ സ്ഥലത്താണ് ഈ ഗർത്തമെന്നതിനാൽ ലൂണ 25 മൂലമുണ്ടായതാണിത് എന്ന നിഗമത്തിൽ നാസ എത്തുകയായിരുന്നു.

1976നു ശേഷം ഏറെ പ്രതീക്ഷയോടെ റഷ്യ അയച്ച ചാന്ദ്രദൗത്യ പേടകമായിരുന്നു ലൂണ 25. ഒരു കാലത്ത് ബഹിരാകാശ രംഗത്ത് അമേരിക്കയുടെ നാസയോട് കിടപിടച്ചിരുന്ന ഏജൻസിയായിരുന്നു റഷ്യയുടെ റോസ്കോസ്മോസ്. എന്നാൽ ആയുധ വ്യാപാരത്തിൽ റഷ്യൻ കണ്ണ് ഉടക്കിയതോടെ അവർ മിസൈൽ വികസനത്തിനും മറ്റും അമിത പ്രാധാന്യം നൽകുകയും ബഹിരാകാശ രംഗത്തോട് താത്കാലികമായി മുഖം തിരിക്കുകയും ചെയ്തു. എന്നാൽ ആയുധ വിപണനം വലിയ രീതിയിലുള്ള ധനം സമ്മാനിച്ചപ്പോൾ ആദ്യം പ്രഖ്യാപിച്ച താത്കാലികമായി മുഖം തിരിക്കൽ നടപടി നീണ്ടത് അൻപത് വർഷങ്ങളാണ്. യുക്രെയ്ൻ യുദ്ധത്തെ തുടർന്നു ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട റഷ്യയുടെ ബഹിരാകാശ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതാണ് ദൗത്യമെന്ന് പൊതുവെ വിലയിരുത്തലുണ്ടായിരുന്നത്. തങ്ങളുടെ മടങ്ങിവരവിന് വാർത്താപ്രാധാന്യം ലഭിക്കുവാൻ ഇതുവരെയും ആരും പേടകമിറക്കാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലൂണ 25 നെ ലാൻഡ് ചെയ്യിക്കാനാണ് റഷ്യ ശ്രമിച്ചത്. ദക്ഷിണ ധ്രുവത്തിൽ ആദ്യമെത്താനുള്ള വെമ്പനിലിടെയാണ് ദൗത്യം റഷ്യയുടെ കയ്യിൽ നിന്ന് വഴുതിപ്പോയത്. അഞ്ച് ദിവസം കൊണ്ടാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിയത്. ലൂണ പേടകത്തിന് 800 കിലോയായിരുന്നു ഭാരം. കൊണ്ടുപോകുന്ന പരീക്ഷണ ഉപകരണങ്ങളെല്ലാം കൂടി 31 കിലോയോളം ഭാരവുമുണ്ടായിരുന്നു.

ദൗത്യ പരാജയത്തോടെ റോസ്കോസ്മോസിന്റെ അന്ത്യമണി മുഴങ്ങുവോ എന്നാണ് ശാസ്ത്രലോകം കാത്തിരിക്കുന്നത്. പാശ്ചാത്യ വിലക്ക് ലഭിച്ചതോടെ സാമ്പത്തികപരമായി മികച്ച അവസ്ഥയിലല്ല റഷ്യ നിലവിലുള്ളത്. റഷ്യയുമായി ചൈന വ്യാപാരത്തിൽ ഏർപ്പെടുന്നുണ്ടെങ്കിലും തങ്ങളുടെ പോക്കറ്റ് വീർപ്പിക്കാനാണ് അവർക്ക് താത്പര്യം. അതിനാൽ തന്നെ ധനകാര്യത്തിൽ കടുത്ത ഉപരോധം തന്നെ റോസ്കോസ്മോസിനു മേൽ റഷ്യ അടിച്ചേൽപ്പിച്ചാലും അത്ഭുതപ്പെടാനാവില്ല.

Anandhu Ajitha

Recent Posts

സിസ്റ്റർ അഭയക്കേസ് !പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ച് സർക്കാർ

സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…

7 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

8 hours ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

9 hours ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

9 hours ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

10 hours ago