അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ
ആലുവ അമ്പാട്ടുകാവില്‍ ഓട്ടോറിക്ഷ കെട്ടിവലിച്ചുകൊണ്ട് പോയ കയറില്‍ തട്ടി വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കുന്നത്തുകരയില്‍ എളമന തൂമ്പളായില്‍ ഫഹദ് എന്ന പത്തൊമ്പതുകാരനാണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
ബ്രേക്ക് ഡൗണായ ഓട്ടോറിക്ഷ മറ്റൊരു ഓട്ടോറിക്ഷയിൽ കയറുപയോഗിച്ച് കെട്ടി വലിച്ചുകൊണ്ട് പോകുകയായിരുന്നു. വളരെ തിരക്കേറിയ റോഡിലൂടെയാണ് അപകടകരമായ വിധത്തില്‍ ഓട്ടോറിക്ഷ കെട്ടിവലിച്ചുകൊണ്ടുവന്നിരുന്നത്. കെട്ടിവലിച്ചുകൊണ്ടുവരുന്നതിന്റെ സൂചനകളൊന്നും ഓട്ടോ നല്‍കിയിരുന്നില്ല. കൂടാതെ ഇരു ഓട്ടോകള്ക്കിടയിലും കയര്‍ കെട്ടിയിട്ടുള്ള കാര്യം പെട്ടെന്ന് ശ്രദ്ധിക്കാൻ സഹായിക്കുന്ന സൂചനകളും ഇല്ലായിരുന്നു.ഓട്ടോകൾ യു ടേണ്‍ എടുക്കുന്നതിനിടയില്‍ ഓട്ടോകള്ക്കുമിടയില് കുറച്ച് സ്ഥലമുണ്ടായിരുന്നു. ഇതിനിടയിലെ കയർ ശ്രദ്ധിക്കാതെ എത്തിയ ബൈക്ക് യാത്രികൻ കയറില്‍ കുരുങ്ങി വീഴുകയായിരുന്നു.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…