വാറങ്കൽ: ആൺ സുഹൃത്ത് സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.എൻജിനിയറിങ് വിദ്യാർത്ഥിനിയായ ഇരുപത് കാരി രക്ഷിതയാണ് ആത്മഹത്യചെയ്തത്.അഭിപ്രായ വ്യതാസത്തെ തുടർന്ന് സീനിയർ വിദ്യാർത്ഥി രാഹുലുമായുള്ള ബന്ധം അവസാനിപ്പിച്ചതിനു പിന്നാലെയാണ് പ്രതികാരമായി സ്വകാര്യ ചിത്രങ്ങൾ രാഹുൽ പ്രചരിപ്പിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് വിദ്യാർത്ഥിനിയെ ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ അലോക്യ, രാഹുൽ, യശ്വന്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സീനിയർ വിദ്യാർത്ഥിയായ രാഹുൽ എന്ന യുവാവുമായി രക്ഷിതക്ക് സൗഹൃദമുണ്ടായിരുന്നു.എന്നാൽ, അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഇരുവരും ബന്ധം അവസാനിപ്പിച്ചു.ഇതിന് പിന്നാലെ പെൺകുട്ടി മറ്റൊരു യുവാവുമായി പ്രണയത്തിലാവുകയും ചെയ്തു.ഇത് സഹിക്കാനാവാതെ പകോപിതനായി ആൺസുഹൃത്ത് രക്ഷിതയുടെ സ്വകാര്യ ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് പങ്കിടുകയായിരുന്നു.ഇതോടെ രക്ഷിത വീട്ടുകാർ അറിയാതെ ചെന്നൈയിലെ വീട്ടിലേക്ക് പോയി.ഇതിന് പിന്നാലെ മകളെ കാണാനില്ലെന്ന് പറഞ്ഞ് 22 ന് പിതാവ് പോലീസിൽ പരാതി നൽകി.ചെന്നൈയിൽ വച്ച് പരാതിയെക്കുറിച്ചറിഞ്ഞ പെൺകുട്ടി വീട്ടുകാരുമായി സംസാരിക്കുകയും 23 ന് തിരിച്ചുവരാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.ഇത് പ്രകാരം വീട്ടിലെത്തിയ പെൺകുട്ടി അവിടെത്തന്നെയുള്ള ബന്ധുവീട്ടിൽ ഞായറാഴ്‌ച്ച തുങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…