Saturday, September 26, 2026

അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് സീനിയർ വിദ്യാർത്ഥിയുമായുള്ള ബന്ധം അവസാനിപ്പിച്ചു; പിന്നാലെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച് ആൺ സുഹൃത്തിന്റെ പകപോക്കൽ, എഞ്ചിനീയറിങ് വിദ്യാർത്ഥിയായ ഇരുപത് കാരി ജീവനൊടുക്കി,പ്രതി പിടിയിൽ

വാറങ്കൽ: ആൺ സുഹൃത്ത് സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.എൻജിനിയറിങ് വിദ്യാർത്ഥിനിയായ ഇരുപത് കാരി രക്ഷിതയാണ് ആത്മഹത്യചെയ്തത്.അഭിപ്രായ വ്യതാസത്തെ തുടർന്ന് സീനിയർ വിദ്യാർത്ഥി രാഹുലുമായുള്ള ബന്ധം അവസാനിപ്പിച്ചതിനു പിന്നാലെയാണ് പ്രതികാരമായി സ്വകാര്യ ചിത്രങ്ങൾ രാഹുൽ പ്രചരിപ്പിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് വിദ്യാർത്ഥിനിയെ ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ അലോക്യ, രാഹുൽ, യശ്വന്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സീനിയർ വിദ്യാർത്ഥിയായ രാഹുൽ എന്ന യുവാവുമായി രക്ഷിതക്ക് സൗഹൃദമുണ്ടായിരുന്നു.എന്നാൽ, അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഇരുവരും ബന്ധം അവസാനിപ്പിച്ചു.ഇതിന് പിന്നാലെ പെൺകുട്ടി മറ്റൊരു യുവാവുമായി പ്രണയത്തിലാവുകയും ചെയ്തു.ഇത് സഹിക്കാനാവാതെ പകോപിതനായി ആൺസുഹൃത്ത് രക്ഷിതയുടെ സ്വകാര്യ ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് പങ്കിടുകയായിരുന്നു.ഇതോടെ രക്ഷിത വീട്ടുകാർ അറിയാതെ ചെന്നൈയിലെ വീട്ടിലേക്ക് പോയി.ഇതിന് പിന്നാലെ മകളെ കാണാനില്ലെന്ന് പറഞ്ഞ് 22 ന് പിതാവ് പോലീസിൽ പരാതി നൽകി.ചെന്നൈയിൽ വച്ച് പരാതിയെക്കുറിച്ചറിഞ്ഞ പെൺകുട്ടി വീട്ടുകാരുമായി സംസാരിക്കുകയും 23 ന് തിരിച്ചുവരാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.ഇത് പ്രകാരം വീട്ടിലെത്തിയ പെൺകുട്ടി അവിടെത്തന്നെയുള്ള ബന്ധുവീട്ടിൽ ഞായറാഴ്‌ച്ച തുങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

Related Articles

Latest Articles