A 58-year-old man who went to collect forest resources in the forest was trampled to death by another life.
തൃശൂർ: വീണ്ടും കാട്ടാന ആക്രമണം.പീച്ചിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻകൂടെ പൊലിഞ്ഞു.താമരവെള്ളച്ചാൽ സ്വദേശി പ്രഭാകരൻ (58) ആണ് മരിച്ചത്.ഒല്ലൂർ പാണഞ്ചേരി താമരവെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം. . കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ പ്രഭാകരനെ കാട്ടാന ആക്രമിക്കുകയായിരുന്നു പീച്ചി വനമേഖലയോട് ചേർന്ന ഉൾവനത്തിലാണ് ആക്രമണമുണ്ടായത്.കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയസമയത്ത് ആനയുടെ ചവിട്ടേറ്റാണ് പ്രഭാകരന്‍ മരിച്ചത്. മൃതദേഹം കാടിനുള്ളിലാണ്.
കാട്ടാനയുടെ അടിയേറ്റ് വീണശേഷം ചവിട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. നാലു കിലോമീറ്റർ ഉൾവനത്തിൽ കരടിപാറ തോണിക്കലിൽ ഇന്ന് രാവിലെയാണ് സംഭവം. ഇയാളോടൊപ്പം മകനും മരുമകനമുണ്ടായിരുന്നു. കാട്ടനയുടെ അടിയേറ്റ് വീഴുകയായിരുന്നു. ഇതിനുശേഷം ആന ചവിട്ടി കൊലപ്പെടുത്തിയെന്നാണ് വിവരം. കൂടെയുള്ളവർ ഓടിരക്ഷപ്പെടുയായിരുന്നു. മകൻ മണികണ്ഠനും മരുമകൻ ബിജോയ്ക്കും ഒപ്പമാണ് പ്രഭാകരൻ വനത്തിനുള്ളിലേക്ക് ചീനിക്ക ശേഖരിക്കുന്നതിനായി പോയത്. ആറുകിലോമീറ്ററോളം ഉള്ളിൽ അമ്പഴച്ചാൽ എന്ന സ്ഥലത്താണ് ആനയുടെ ആക്രമണമുണ്ടായത്. ബിജോയെയാണ് കാട്ടാന ആദ്യം ആക്രമിച്ചത്. എന്നാൽ ഇയാൾ ഒഴിഞ്ഞുമാറി. തുടർന്നാണ് പ്രഭാകരന്റെ നേരെ ആന തിരിഞ്ഞത്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…