പ്രതീകാത്മക ചിത്രം
പുതുച്ചേരി : പുതുച്ചേരിയിൽ ബിജെപി പ്രവർത്തകനെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിക്കൊന്നു. കനുവാപേട്ട സ്വദേശി സെന്തിൽ കുമാർ(45) ആണ് മൃഗീയമായി കൊലചെയ്യപ്പെട്ടത്. ഇരുചക്ര വാഹനങ്ങളിലെത്തിയ അക്രമി സംഘമാണ് സെന്തിൽ കുമാറിനെ കൊലപ്പെടുത്തിയത്.പുതുച്ചേരി ആഭ്യന്തര മന്ത്രി എ നമശ്ശിവായത്തിന്റെ ബന്ധു കൂടിയാണ് സെന്തിൽ.
ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. റോഡിന് സമീപത്തെ ബേക്കറിയിൽ നിൽക്കുകയായിരുന്ന സെന്തിലിനു നേരെ പൊടുന്നനെ ബൈക്കിലെത്തിയ സംഘം ബോംബേറ് നടത്തുകയായിരുന്നു. ബോംബേറിന്റെ ആഘാതത്തിൽ കുഴഞ്ഞുവീണ സെന്തിലിനെ നടുറോഡിലിട്ട് സംഘം വെട്ടിക്കൊന്നു.
വിവരം അറിഞ്ഞെത്തിയ ആഭ്യന്തരമന്ത്രി എ നമശ്ശിവായത്തിനൊപ്പം 700 ഓളം ബിജെപി പ്രവർത്തകരും സെന്തിലിന്റെ ബന്ധുക്കളും സ്ഥലത്ത് തടിച്ചുകൂടി. പോലീസ് എത്തി വിശദമായ പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലെത്തിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
42 കാരനായ സെന്തിൽ കുമാറാണ് മംഗലം മണ്ഡലത്തിലെ പാർട്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. രാഷ്ട്രീയ ബന്ധത്തിന് പുറമെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും കുമാർ സജീവമായി ഏർപ്പെട്ടിരുന്നതായി പറയപ്പെടുന്നു.
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…
ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…