ചെന്നൈ: അജിത്ത് കുമാര്‍ തമിഴകത്തിന്റെ പ്രിയനടൻ മാത്രമല്ല. ഒരു കടുത്ത ബൈക്ക് പ്രേമി കൂടിയാണ്. സിനിമയ്ക്ക് പുറമെ ബൈക്ക് യാത്രകള്‍ക്കും കാര്‍ റേസിംഗിനും താരം സമയം കണ്ടെത്താറുണ്ട്. ബൈക്കിലുള്ള അജിത്തിന്റെ ത്രസിപ്പിക്കുന്ന വീഡിയോകള്‍ ആരാധകര്‍ മിക്കപ്പോഴും ആഘോഷമാക്കിയിട്ടുമുണ്ട്.
ഇപ്പോഴിതാ താരം സിനിമയില്‍ നിന്നും ഒരു ഇടവേളയെടുത്ത് ബൈക്കുമായി ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുകയാണ്. ഇതിന് മുന്നോടിയായി ലോക പ്രശസ്ത ബൈക്കറും ഫാഷന്‍ ഡിസൈനറുമായ മാരല്‍ യാര്‍സാലുമായി അജിത് കൂടിക്കാഴ്ച നടത്തി എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ഇവർ കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
ബൈക്കില്‍ 64 രാജ്യങ്ങള്‍ സഞ്ചരിച്ചിട്ടുള്ള വ്യക്തിയാണ് മാരല്‍. ഇവരുടെ അനുഭവങ്ങള്‍ അറിയുന്നതിനും ലോകയാത്രയ്ക്കായുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കുന്നതിനുമായി ദില്ലിയില്‍ വെച്ചാണ് അജിത് കൂടിക്കാഴ്ച നടത്തിയത്.
അതേസമയം ‘വാലിമൈ’യുടെ ചിത്രീകരണത്തിനായി റഷ്യയിലെത്തിയ അജിത്, രാജ്യത്തുടനീളം ബൈക്കില്‍ 10000 കിലോമീറ്റര്‍ സഞ്ചരിച്ചിരുന്നു. ബിഎംഡബ്ല്യു ആര്‍ 1250 ജിഎസിലായിരുന്നു സഞ്ചാരം. വാലിമൈ ഫൈനല്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു അദ്ദേഹം റഷ്യന്‍ യാത്ര ആരംഭിച്ചത്. ഈ ചിത്രത്തിൽ ഹുമ ഖുറേഷി, യോഗി ബാബു തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജിത്തിന്റെ പുതിയ ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
നേര്‍ക്കൊണ്ട പാര്‍വൈയാണ് അജിത്തിന്റെതായി റിലീസ് ചെയ്ത അവസാന ചിത്രം. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന വാലിമൈ ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂറിന്റെ ബേവ്യൂ പ്രൊജക്ട്സ് ലിമിറ്റഡാണ്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…