ഭോപ്പാൽ: മധ്യപ്രദേശിലെ കട്നി യിൽ വാഹനാപകടം. തൃശൂർ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ആണ് മധ്യപ്രദേശിൽ അപകടത്തിൽപ്പെട്ടത്. ജിയോളജി വിഭാഗത്തിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികൾ ഫീൽഡ് സ്റ്റഡിയ്ക്കായി പോയ ബസാണ് അപകടത്തിൽ പെട്ടത്. ബസ് മറിഞ്ഞതായി കോളജ് അധിക്യതർക്ക് വിവരം ലഭിച്ചു. ഒരു അദ്ധ്യാപകനും ഒരു വിദ്യാർത്ഥിക്കും സാരമായി പരിക്കേറ്റെന്നാണ് കോളജിൽ നിന്നും ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.
മധ്യപ്രദേശിലെ റായ്പുരയിലെ കട്നി യിലാണ് അപകടം സംഭവിച്ചത്. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഒരു ബസ് മറിയുകയായിരുന്നു എന്നാണ് വിവരം. ഏഴ് അധ്യാപകരും 60 വിദ്യാർഥികളും രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചത്. ഇതിൽ ഒരു ബസാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ട 37 പേരെ കട്നിയിലെ ജില്ലാ ആശുപത്രിയിൽ കൊണ്ടുവന്നു. ഇവരിൽ സാരമായി പരിക്കേറ്റ രണ്ട് പേരെ ജബൽപുരിലെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മറ്റ് 35 പേർക്കും കാര്യമായ പ്രശ്നങ്ങൾ ഇല്ല.
തൃശൂർ : കുവൈറ്റിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണാ ജോർജ് പോയിട്ട് കാര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.…
ജമ്മു: സൈനിക സേവനത്തിനിടെ അവധിയെടുത്ത് വീട്ടിലേക്ക് പോകുംവഴിയാണ് റൈഫിൾമാൻ ഔറംഗസേബിനെ ഭീകരവാദികൾ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. ആ ധീര ദേശാഭിമാനിയുടെ…
ഭാരതീയ വ്യാപാരി വ്യവസായി സംഘിന്റെ നാലാമത് സംസ്ഥാന സമ്മേളനം ഈ മാസം 16 ന് (വരുന്ന ഞായറാഴ്ച്ച ) തിരുവനന്തപുരം…
കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികള്‍ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. ദുരന്തത്തിൽ മരിച്ച 23 മലയാളികൾ ഉൾപ്പെടെ 31…
കുവൈറ്റ് ദുരന്തത്തിൽ മ_രി_ച്ച തൃശ്ശൂർ സ്വദേശിക്ക് വീട് നിർമ്മിച്ച് നൽകാൻ സുരേഷ് ഗോപി|suresh gopi
കൊച്ചി: ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധത്തിലെ ഊഷ്മളത മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ഏറെ സഹായിച്ചതായി വിദേശകാര്യ സഹമന്ത്രി കെ…