A cigarette butt in an ulallivada bought from that shop in Mallapall; Police arrived and closed the shop
പത്തനംതിട്ട: മല്ലപ്പള്ളിയിൽ തട്ടുകടയിൽ നിന്നും വാങ്ങിയ ഉളളിവടയിൽ സിഗരറ്റ് കുറ്റി. പ്രദേശവാസിയായ ജീവൻ പി മാത്യുവിനാണ് ഉള്ളിവടയിൽ നിന്നാണ് സിഗരറ്റ് കുറ്റി ലഭിച്ചത്. ഉടൻ തന്നെ മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്കും പോലീസിനും ജീവൻ പരാതി നൽകി. പിന്നാലെ പോലീസ് എത്തി കട അടപ്പിച്ചു.
ഉള്ളിവട കഴിക്കുന്നതിനിടെ വലിച്ച് തീർന്ന സിഗരറ്റ് കുറ്റി ലഭിക്കുകയായിരുന്നു. ഇതോടെ ഇതിന്റെ ചിത്രങ്ങൾ ഫോണിൽ പകർത്തി. ഇതിന് പിന്നാലെ പരാതി നൽകുകയായിരുന്നു. വാങ്ങിയ സാധനങ്ങൾ സഹിതമാണ് ജീവൻ പഞ്ചായത്ത് അധികൃതർത്ത് പരാതി നൽകിയത്. ഇതിന് മുന്നോടിയായി അദ്ദേഹം പോലീസിലും പരാതി നൽകിയിരുന്നു. നാല് പരിപ്പ് വട, നാല് ഉള്ളി വട, രണ്ട് മുളക് ബജി എന്നിവയാണ് ജീവൻ ബജി തട്ടുകടയില്‍ നിന്ന് വാങ്ങിയത്. മല്ലപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന പല കടകളും ലൈസൻസ് ഇല്ലാത്തതാണ്. ഇങ്ങനെ ഉള്ള കടകൾക്ക് എതിരെ നടപടി സ്വീകരിക്കണം എന്നും ജനങ്ങൾ ആവിശ്യപ്പെട്ടു.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…