India

ഷാങ്ഹായ് കോർപറേഷൻ യോഗം; പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ച് പാകിസ്ഥാൻ

ഇസ്ലാമാബാദ് : ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് പാകിസ്ഥാൻ. ഒക്ടോബർ 15,16 തീയതികളിൽ പാകിസ്ഥാനിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മറ്റ് സർക്കാർ തലവൻമാർക്കും ക്ഷണങ്ങൾ അയച്ചിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ ബലോച്ച് പറഞ്ഞു.

നിരവധി രാജ്യങ്ങൾ എസ്‌സിഒ യോഗത്തിൽ പങ്കെടുക്കുമെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്നവരുടെ ഔദ്യോഗിക പട്ടിക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ക്ഷണത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് പാകിസ്ഥാന് ഇന്ത്യയുമായി നേരിട്ട് ഉഭയകക്ഷി വ്യാപാരം ഇല്ലെന്ന് പാക് സർക്കാർ വക്താവ് പറഞ്ഞു.

കഴിഞ്ഞ വർഷം, ഇന്ത്യയാണ് എസ്‌സിഒ മീറ്റിംഗിന് ആതിഥേയത്വം വഹിച്ചത് . 2023 മെയ് മാസത്തിൽ, പാകിസ്ഥാന്റെ അന്നത്തെ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി, ഗോവയിൽ നടന്ന കൗൺസിൽ ഓഫ് എസ്‌സിഒ വിദേശകാര്യ മന്ത്രിമാരുടെ നേരിട്ടുള്ള യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യ സന്ദർശിച്ചു. ഏകദേശം 12 വർഷത്തിന് ശേഷമുള്ള ഒരു പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനമായിരുന്നു ഇത്.

B4 Admin

Recent Posts

ഗായിക റിമി ടോമി വിവാഹിതയായി മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിൽ ലിബിൻ മാത്യുവിന്റെ ജീവിതസഖിയായി താരം!

മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…

4 hours ago

ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്: മികച്ച താരിഫ് ആനുകൂല്യങ്ങളോടെ ആഗോള വാണിജ്യ രംഗത്ത് ഭാരതം വീണ്ടും മുൻപന്തിയിൽ!

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…

4 hours ago

പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടർ-19 ഏഷ്യൻ ചാമ്പ്യന്മാർ; ക്രിക്കറ്റ് മൈതാനത്തെ ആധിപത്യം വീണ്ടും ഉറപ്പിച്ച് യങ് ടൈഗേഴ്സിന്റെ മിന്നുന്ന വിജയം!

കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…

4 hours ago

വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുമായി ഭാരതം: രോഗനിർണ്ണയം ഇനി ശ്വാസത്തിലൂടെ സാധ്യമാക്കുന്ന നൂതന ഒപ്റ്റിക്കൽ സെൻസർ വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ!

ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…

4 hours ago

കർണാടക പിഎസ്‌സി നിയമന തട്ടിപ്പ്: 585 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഇഡി, ചോദ്യപേപ്പർ ചോർച്ചയും കോടികളുടെ കോഴ ഇടപാടുകളും പുറത്ത്

കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 585…

5 hours ago

ജുവനൈൽ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണം: നിയമനിർമാണ സഭകളോട് കേരള ഹൈക്കോടതി

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…

5 hours ago