'A dangerous and compulsive person'; External Affairs Minister S Jaishankar mocks Soros
ദില്ലി: ശതകോടീശ്വരനായ നിക്ഷേപകൻ ജോർജ്ജ് സോറോസിനെ പരിഹസിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ” ന്യൂയോർക്കിലുള്ള പഴഞ്ചനും ധനികനുമായ നിർബന്ധബുദ്ധിയുള്ള ഒരു വ്യക്തിയാണ് സോറോസ്. ലോകം മുഴുവൻ എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് താനാണ് തീരുമാനിക്കുന്നത് എന്ന് അദ്ദേഹം ഇപ്പോഴും കരുതുന്നു. കഥകളുണ്ടാക്കാൻ മാത്രമാണ് ഇത്തരക്കാർ തങ്ങളുടെ വിഭവശേഷി ഉപയോഗിക്കുന്നത്” എന്ന് ജയശങ്കർ അഭിപ്രായപ്പെട്ടു.
ഇഷ്ടക്കാർ ജയിച്ചാൽ തെരഞ്ഞെടുപ്പ് നല്ലതാണെന്നും, ഫലം മറിച്ചാണെങ്കിൽ അത് മോശം ജനാധിപത്യമാണെന്നും ഇത്തരക്കാർ പറഞ്ഞു നടക്കും. ഇത്തരം ആളുകൾ അപകടകാരിയാണ്, ഇല്ലാകഥകൾ മെനയുന്നതിനും പ്രചരിപ്പിക്കുന്നതിനും ഇത്തരക്കാർ കോടികൾ ചെലവഴിക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി. ഓസ്‌ട്രേലിയൻ മന്ത്രി ക്രിസ് ബ്രൗണുമായി ഒരു സെഷനിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ.
അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശതകോടീശ്വരനായ നിക്ഷേപകൻ ജോർജ്ജ് സോറോസ് വിമർശനം ഉന്നയിച്ചതോടെ അദ്ദേഹം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള സോറോസിന്റെ പരാമർശത്തിൽ മോദി സർക്കാരിലെ മറ്റ് മന്ത്രിമാർ അതൃപ്തി പ്രകടിപ്പിച്ചു രംഗത്തുവരികയും ചെയ്തു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…