ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ മർവയിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ ഒരു മുസ്ലീം ആൺകുട്ടി ബലാത്സംഗം ചെയ്ത കേസിൽ പ്രതിഷേധം കനക്കുന്നു. സനാതനധർമ്മ സഭയുൾപ്പെടെ നിരവധി ഹിന്ദു സംഘടനകളാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. പ്രതിയായ മുസ്ലിം യുവാവിനെ സംരക്ഷിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. എസ്എച്ച്ഒ സഹീർ ഇഖ്ബാലിനെയാണ് സസ്‌പെന്റ് ചെയ്തത്.
ആഗസ്റ്റ് 18 നാണ് പ്രതിഷേധത്തിനാസ്പദമായ സംഭവം നടന്നത്. അതേസമയം, രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തതായി കിഷ്ത്വാർ സീനിയർ പോലീസ് സൂപ്രണ്ട് അബ്ദുൾ ഖയൂം അറിയിച്ചു, പോക്സോ നിയമപ്രകാരം എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. കൂടാതെ സംഭവത്തിൽ ജില്ലാ ഭരണകൂടം മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടുകയും എസ്എച്ച്ഒ സഹീർ ഇഖ്ബാലിനെ സ്ഥലം മാറ്റുകയും ചെയ്തതായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഡോ. മുഹമ്മദ് അഷ്റഫ് അറിയിച്ചു.
അതോടൊപ്പം പ്രതിഷേധം ശാന്തമാക്കാനായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഡോ. മുഹമ്മദ് അഷ്‌റഫ് തന്നെ നേരിട്ട് ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ഗ്രാമം സന്ദർശിച്ചിരുന്നു. എന്നാൽ ഇരയെ സംരക്ഷിക്കുന്നതിൽ എസ്എച്ച്ഒ പരാജയപ്പെട്ടതായും കുറ്റാരോപിതനെയും കുടുംബത്തെയും അദ്ദേഹം സംരക്ഷിച്ചതായും പ്രതിഷേധക്കാർ ആരോപിച്ചു. ഇത് ജനങ്ങൾക്ക് നിയമപാലക്കാരിലുള്ള വിശ്വാസം തകർന്നുവെന്ന ആരോപണമാണ് ഉയർത്തുന്നത്. ഇതിനിടയിൽ രോഷാകുലരായ ആളുകൾ പ്രതിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും തീയിട്ട് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യം പരിഹരിക്കുന്നതിനും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി വില്ലേജ് പോലീസ് പോസ്റ്റ് ശക്തിപ്പെടുത്തുമെന്ന് ഡോ. മുഹമ്മദ് അഷ്റഫ് അറിയിച്ചു. ഈ തസ്തികയിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി പ്രദേശത്ത് മികച്ച സുരക്ഷയും നിയമപാലകരുടെ സാന്നിധ്യവും ഉറപ്പാക്കാൻ 12 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. കൂടാതെ അന്വേഷണം നടത്തി സമഗ്രമായ റിപ്പോർട്ട് ഹാജരാക്കാൻ ഒരു മാസത്തെ സമയം അനുവദിച്ചിരിക്കുകയാണ്.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…