A fine of up to half a lakh rupees or imprisonment for throwing garbage; Draft of Kerala Municipality Law Amendment is ready
തിരുവനന്തപുരം: മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി മുതൽ അരലക്ഷം രൂപവരെ പിഴ ലഭിക്കും. അല്ലെങ്കിൽ കോടതിവിചാരണയ്ക്കു വിധേയമായി ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. കേരള മുനിസിപ്പാലിറ്റി നിയമഭേദഗതിയുടെ കരട് തയ്യാറായി. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഭേദഗതി വരും. വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്ന ഹരിത കർമസേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ നഗരസഭാ സേവനങ്ങളും നിഷേധിക്കപ്പെടും.
മാലിന്യം വലിച്ചെറിഞ്ഞാൽ ഇപ്പോഴുള്ള 250 രൂപയുടെ തത്സമയപിഴ 5000 ആക്കാനാണ് ശുപാർശ. പരമാവധി 50,000 ആക്കും. മാലിന്യനിർമാർജനത്തിൽ മുനിസിപ്പൽ സെക്രട്ടറിമാർക്ക് കൂടുതൽ അധികാരം നൽകുന്നതാണ് ഭേദഗതി. മുനിസിപ്പാലിറ്റി നിയമം ഭേദഗതി ചെയ്ത ശേഷം വൈകാതെ, പഞ്ചായത്തീരാജ് നിയമത്തിലും ഭേദഗതി നടപ്പാവും. മാലിന്യസംസ്കരണരംഗത്ത് സ്വകാര്യസംരംഭകരെ പ്രോത്സാഹിപ്പിക്കൽ, പദ്ധതി മേൽനോട്ടത്തിന് പ്രത്യേക സമിതി, മാലിന്യസംസ്‌കരണനിധി തുടങ്ങിയവയും നിയമപരമായി ഉറപ്പാക്കും.
കോടതിവിചാരണയ്ക്കു ശേഷം മാത്രമേ പിഴചുമത്താൻ സെക്രട്ടറിക്ക് അധികാരമുണ്ടായിരുന്നുള്ളൂ. പുതിയ നിയമത്തിൽ ആളുകളുടെ കുറ്റസമ്മതമനുസരിച്ച് പിഴചുമത്താം. മാലിന്യനിർമാർജനത്തിൽ സെക്രട്ടറിക്കാണ് ഉത്തരവാദിത്വം. വീഴ്ചവന്നാൽ ശമ്പളം തടയുന്നതടക്കമുള്ള നടപടി ഉണ്ടാകും. കുറ്റം നിഷേധിക്കുന്നവർ കോടതിയിൽ ഹാജരായി ജാമ്യമെടുക്കണം. എന്നാല്‍, കുറ്റം തെളിഞ്ഞാൽ തടവുശിക്ഷ ലഭിക്കും.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…