Accused arrested who tried to molest a girl
കോട്ടയം:ഈരാറ്റുപേട്ടയിൽ വിദേശ കറൻസിയുണ്ടെന്ന് കരുതി യുവാവിന്റെ ബാഗ് തട്ടിയെടുത്ത അഞ്ചംഗ സംഘം അറസ്റ്റിൽ.എന്നാൽ ബാഗിൽ പണമോ വിദേശ കറൻസിയോ ഉണ്ടായിരുന്നില്ല.കവർച്ചാ ശ്രമ കേസായതിനാൽ അഞ്ച് പേരും റിമാൻഡിലായി.ഈരാറ്റുപേട്ട സ്വദേശികളായ മുഹമ്മദ് നജാഫ്, ജംഷീർ കബീർ, ആലപ്പുഴ പൂച്ചാക്കൽ സ്വദേശി അഖിൽ ആന്റണി, ഇടക്കൊച്ചി സ്വദേശി ശരത് ലാൽ, ആലപ്പുഴ പെരുമ്പളം സ്വദേശി ഷിബിൻ എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 19 ന് പുലർച്ചെ അഞ്ചരയോടെയാണ് ഇവർ നടന്നു പോവുകയായിരുന്ന യാത്രക്കാരനെ തടഞ്ഞു നിർത്തി ആക്രമിച്ച ശേഷം അയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് കവർന്നുകൊണ്ട് പോയത്. വിദേശ കറൻസി എക്സ്ചേഞ്ച് സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് യുവാവിൽ നിന്നായിരുന്നു ബാഗ് തട്ടിയെടുത്തത്. ബാഗിൽ വിദേശ കറൻസി ഉണ്ട് എന്ന ധാരണയിലായിരുന്നു കവർച്ച. എന്നാൽ ആ സമയം ബാഗിൽ വിദേശ കറൻസി ഒന്നും സൂക്ഷിച്ചിരുന്നില്ല. ആക്രമണത്തിന് ഇരയായ യുവാവ് യുവാവ് പരാതിയുമായി പോലീസിനെ സമീപിച്ചു.ബാഗിൽ പണം ഉണ്ടായിരുന്നില്ലെങ്കിലും പോലീസ് കവർച്ചാ ശ്രമത്തിന് കേസെടുക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതികളെ വിവിധ ഇടങ്ങളിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…