Kerala

നടുറോഡിൽ നിലയുറപ്പിച്ച് കാട്ടാനക്കൂട്ടം; നെല്ലിയാമ്പതി ചുരം റോഡിൽ ഗതാഗതം തടസപ്പെട്ടു

പാലക്കാട് : നെല്ലിയാമ്പതി ചുരം റോഡിൽ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതോടെ ഗതാഗതം തടസ്സപ്പെടുത്തി. സംഭവത്തെത്തുടർന്ന് വാഹനങ്ങള്‍ ഒരുമണിക്കൂറിലധികം സമയം നിര്‍ത്തിയിട്ടു. റോഡരികില്‍ നിലയുറപ്പിച്ചിരുന്ന ആനക്കൂട്ടം പിന്നീട് പതിയെ റോഡ് മുറിച്ച് കടന്ന് വനത്തിനുള്ളിലേക്ക് മറഞ്ഞു.

കുട്ടിയാനകളുൾപ്പെടെ പത്തോളം വരുന്ന ആനകളുടെ കൂട്ടമാണ് ഏറെനേരം റോഡിൽ നിലയുറപ്പിച്ചത്. ചുരത്തോട് ചേർന്ന് അയ്യപ്പൻകൊറ്റ എന്ന സ്ഥലത്താണ് കാട്ടാനക്കൂട്ടം എത്തിയത്. കടുത്ത വേനൽ തുടരുന്ന പശ്ചാത്തലത്തിലാണ് രാത്രിയും പുലർച്ചയും ഇറങ്ങിയിരുന്ന ആനക്കൂട്ടം രാവിലെയും ഇത്തരത്തിൽ ഇറങ്ങുന്നതെന്നു കരുതുന്നു.

Anandhu Ajitha

Recent Posts

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല! മാത്യു കുഴൽനാടന്റെ ഹർജി തള്ളി കോടതി

തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ്…

10 mins ago

ജാർഖണ്ഡിൽ വൻ ഇഡി റെയ്ഡ്; മന്ത്രി അലംഗീർ ആലമിന്‍റെ സഹായിയുടെ വീട്ടിൽ നിന്ന് 25 കോടി കണ്ടെത്തി

റാഞ്ചി: ജാർഖണ്ഡിൽ വൻ ഇഡി റെയ്ഡ്. മന്ത്രി അലംഗീർ ആലമിന്‍റെ സഹായിയുടെ വീട്ടിലെ പരിശോധനയിൽ നിന്നും 25 കോടി രൂപ…

14 mins ago

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്താനായില്ല; കിടന്നും പന്തല്‍ കെട്ടിയും പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങി കിടന്ന ഡ്രൈംവിഗ് ടെസ്റ്റുകള്‍ ഇന്നും നടത്താനായില്ല. സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങിയത്.…

49 mins ago

ബഹിരാകാശത്തേക്ക് മൂന്നാം ദൗത്യം! വീട്ടിലേക്ക് മടങ്ങുന്നതുപോലെയെന്ന് സുനിത വില്യംസ്; പുതിയ ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം നാളെ

ദില്ലി: ഇന്ത്യൻ വംശജയായ സുനിത എൽ വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം നാളെ. ഇത്തവണ പുതിയ ബഹിരാകാശ വാഹനമായ ബോയിങ്…

1 hour ago

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ടം നാളെ; 12 സംസ്ഥാനങ്ങളിൽ നിന്നുള്ള 94 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. നാളെയാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നാടക്കുക.…

2 hours ago

ബ്രിട്ടന്റെ അധിനിവേശത്തിനെതിരെ നാടിന്റെ സമരത്തിന് തിരികൊളുത്തിയ വിപ്ലവകാരി; സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരൻ; ഇന്ന് വേലുത്തമ്പി ദളവയുടെ ജന്മദിനം

കേരള ചരിത്രത്തിൽ എന്നും പോരാട്ടവീര്യത്തിന്റെ പ്രതീകമായിരുന്ന വ്യക്തിത്വമായിരുന്നു വേലുത്തമ്പി ദളവ. പ്രധാനമന്ത്രിക്ക് തത്തുല്യമായ പദവിയായിരുന്നു ദളവ. ആ സ്ഥാനത്തേക്ക് ചുരുങ്ങിയ…

2 hours ago