ദില്ലി: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകടമുണ്ടാകാനുണ്ടായ കാരണം കണ്ടെത്തണമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും അപകട സ്ഥലത്ത് എത്തി.സിഗ്നലിങ് പാളിച്ചയുണ്ടായതായാണ് നിഗമനം, ആദ്യ അപകടമുണ്ടായതിന് ശേഷം മുന്നറിയിപ്പു സിഗ്നലുകൾ കാര്യമായി പ്രവർത്തിച്ചില്ലെന്നാണ് സൂചന. അതിനിടെ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണ സംഖ്യ ഇനി ഉയർന്നേക്കാമെന്നാണ് സൂചനകൾ. നിരവധി പേരാണ് ട്രെയിനിനുള്ളിൽ കുടുങ്ങി കിടക്കുന്നത്. ഒരു ബോഗിയിലേക്ക് രക്ഷാപ്രവർത്തകർക്ക് കടക്കാനായിട്ടില്ല. ബോഗി വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. അപകട സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേനയും വ്യോമസേനയും രക്ഷാപ്രവർത്തനം നടത്തുന്നത്.
ദുരന്തത്തിൽ ഇതുവരെ 233 പേരാണ് മരിച്ചത്. 900ലേറെ പേർക്ക് പരുക്കേറ്റു. ഒഡീഷയിലെ ബാലസോർ ജില്ലയ്ക്ക് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാർ- ചെന്നൈ കോറമണ്ഡൽ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഷാലിമാറിൽ നിന്ന് ഇന്നലെ വൈകിട്ട് മുന്നരയോടെ പുറപ്പെട്ട കോർമണ്ഡൽ എക്സ്പ്രസ് രണ്ട് സ്റ്റേഷനുകൾ പിന്നിട്ട് ബാലസോറിലെത്തി. വേഗത്തിൽ കുതിച്ച ട്രെയിൻ ബഹനാഗ സ്റ്റേഷന് സമീപം വച്ചാണ് പാളം തെറ്റിയത്. 12 കോച്ചുകളാണ് അപകടത്തിൽപ്പെട്ടത്. പാളം തെറ്റി കിടന്ന ബോഗികളിലേക്ക് യശ്വന്ത്പൂർ ഹൗറ എക്പ്രസും ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ ട്രെയിൻ കോച്ചുകൾ അടുത്ത് നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…