Tuesday, September 22, 2026

ട്രെയിൻ അപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു;റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സംഭവസ്ഥലത്തെത്തി

ദില്ലി: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകടമുണ്ടാകാനുണ്ടായ കാരണം കണ്ടെത്തണമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും അപകട സ്ഥലത്ത് എത്തി.സി​ഗ്നലിങ് പാളിച്ചയുണ്ടായതായാണ് നി​ഗമനം, ആദ്യ അപകടമുണ്ടായതിന് ശേഷം മുന്നറിയിപ്പു സി​ഗ്നലുകൾ കാര്യമായി പ്രവർത്തിച്ചില്ലെന്നാണ് സൂചന. അതിനിടെ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണ സംഖ്യ ഇനി ഉയർന്നേക്കാമെന്നാണ് സൂചനകൾ. നിരവധി പേരാണ് ട്രെയിനിനുള്ളിൽ കുടുങ്ങി കിടക്കുന്നത്. ഒരു ബോ​ഗിയിലേക്ക് രക്ഷാപ്രവർത്തകർക്ക് കടക്കാനായിട്ടില്ല. ബോ​ഗി വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. അപകട സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേനയും വ്യോമസേനയും രക്ഷാപ്രവർത്തനം നടത്തുന്നത്.

ദുരന്തത്തിൽ ഇതുവരെ 233 പേരാണ് മരിച്ചത്. 900ലേറെ പേർക്ക് പരുക്കേറ്റു. ഒഡീഷയിലെ ബാലസോർ ജില്ലയ്ക്ക് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാർ- ചെന്നൈ കോറമണ്ഡൽ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഷാലിമാറിൽ നിന്ന് ഇന്നലെ വൈകിട്ട് മുന്നരയോടെ പുറപ്പെട്ട കോർമണ്ഡൽ എക്സ്പ്രസ് രണ്ട് സ്റ്റേഷനുകൾ പിന്നിട്ട് ബാലസോറിലെത്തി. വേഗത്തിൽ കുതിച്ച ട്രെയിൻ ബഹനാഗ സ്റ്റേഷന് സമീപം വച്ചാണ് പാളം തെറ്റിയത്. 12 കോച്ചുകളാണ് അപകടത്തിൽപ്പെട്ടത്. പാളം തെറ്റി കിടന്ന ബോഗികളിലേക്ക് യശ്വന്ത്പൂർ ഹൗറ എക്പ്രസും ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ ട്രെയിൻ കോച്ചുകൾ അടുത്ത് നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു.

Related Articles

Latest Articles