പ്രതീകാത്മക ചിത്രം
തെലുങ്ക് സിനിമയിലെ പവർ സ്റ്റാർ എന്നറിയപ്പെടുന്ന പവൻ കല്ല്യാണിന്റെ ‘ഹരി ഹര വീര മല്ലു’ എന്ന പുതിയ ചിത്രത്തിന്റെ സെറ്റിൽ വൻ തീപിടിത്തം. ചിത്രത്തിനായി ഹൈദരാബാദിലെ ഡുണ്ടിഗൽ എന്ന സ്ഥലത്ത് ഒരുക്കിയ സെറ്റിലാണ് വൻ അഗ്നി ബാധയുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തീപിടിത്തത്തിൽ സെറ്റിന്റെ ഭൂരിഭാഗവും നശിച്ചുവെന്നും വലിയ നാശനഷ്ടം ഉണ്ടായെന്നുമാണ് വിവരം . അപകടം നടക്കുമ്പോൾ സെറ്റിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽത്തന്നെ വലിയൊരു ദുരന്തം ഒഴിവായെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ഡുണ്ടിഗൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
അപകടത്തിൽ സെറ്റിന് വലിയ രീതിയിൽ തന്നെ നാശ നഷ്ടം സംഭവിച്ചതിനാൽ ഇത് പൂർണ്ണമായും പുനർനിർമ്മിക്കേണ്ടി വരും. സാമ്പത്തിക നഷ്ടത്തിനൊപ്പം സിനിമയുടെ ചിത്രീകരണവും വെെകുമെന്നാണ് റിപ്പോർട്ട്. ഒക്ടോബറിൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
കൃഷ്‍ ജഗർലമുഡി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ഹരി ഹര വീര മല്ലു’. അർജുൻ രാംപാൽ, നർഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. എ ദയകർ റാവു, എ.എം. രത്‍നം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമാണം. എം.എം. കീരവാണിയാണ് സംഗീതം.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…