Kerala

എ.കെ.ജി. സെന്റര്‍ ആക്രമണത്തിന് പിന്നിൽ ജയരാജൻ! സി.പി.എമ്മിനുള്ളില്‍ ജയരാജനെതിരേ അമര്‍ഷമുണ്ട്: ജയരാജനെതിരെ തുറന്നടിച്ച് സുധാകരൻ

കണ്ണൂര്‍: എ.കെ.ജി. സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഇ.പി. ജയരാജന്റെ ചെറിയബുദ്ധിയാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. കേസിൽ ജയരാജനെ പ്രതിയാക്കിയാല്‍ ബോംബെറിഞ്ഞവരെ പിടികൂടാനാകും. സംഭവത്തിനു പിന്നില്‍ ജയരാജനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സംശയിക്കുന്നു. സി.പി.എമ്മിനുള്ളില്‍ ജയരാജനെതിരേ അമര്‍ഷമുണ്ട്. വിമാനത്തിനുള്ളില്‍ പ്രതിഷേധക്കാരെ ആക്രമിച്ച സംഭവത്തില്‍ ഉടൻ തന്നെ ജയരാജൻ പ്രതിയാകുമെന്നും കെ.സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

“എ.കെ.ജി. സെന്റര്‍ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇ.പി. ജയരാജന് മാത്രം അറിയാം. അദ്ദേഹം പ്രതിയായാല്‍ അല്ലേ പ്രതികളെ പിടിക്കാനാവൂ. അദ്ദേഹത്തിന്റെ ആളെ പ്രതിയാക്കാന്‍ അദ്ദേഹം സമ്മതിക്കില്ല. മറ്റ് പ്രതികളെ പിടിക്കാന്‍ പോലീസുകാര്‍ക്ക് തെളിവില്ല. സത്യസന്ധമായി പറഞ്ഞാല്‍ ജയരാജന്റെ ക്രിയേഷനാണിത്. വിമാനത്തിലുണ്ടായ സംഭവത്തിന്റെ ഡിറ്റോയാണത്. ജയരാജന്‍ ഇപ്പോള്‍ ആ കേസില്‍ പ്രതിയല്ലെങ്കിലും ഇന്ന് അല്ലെങ്കില്‍ നാളെ അദ്ദേഹം ഒരു പ്രതിയാകും. ഒരു സംശയവും വേണ്ട. അദ്ദേഹത്തിന്റെ തലയില്‍ ഉണ്ട കൊണ്ടുനടന്ന കഥയറിയില്ലേ? എത്രവര്‍ഷമാണ് ആ ഉണ്ടയും കൊണ്ട് നടന്നത് പാവം. ഇപ്പോഴാണ് ആ ഉണ്ട പോയത്. ഇപ്പോള്‍ ആ ഉണ്ട ദ്രവിച്ചു പോയി” എന്ന് സുധാകരന്‍ പറഞ്ഞു.

ജയരാജനാണ് എ.കെ.ജി. സെന്റര്‍ ആക്രമണത്തിന് പിന്നിലെന്ന് മുഖ്യമന്ത്രിയടക്കം വിശ്വസിക്കുന്നെന്നാണ് താന്‍ കരുതുന്നതെന്നും സുധാകരന്‍ പറഞ്ഞു. സി.പി.എമ്മിന് അകത്തുള്ള ഒരുപാട് നേതാക്കന്മാര്‍ പരസ്പരം സംസാരിക്കുന്നത് ആക്രമണം ജയരാജന്‍ ഉണ്ടാക്കിയത് എന്നുതന്നെയാണ്. ഞങ്ങള്‍ എ.കെ.ജി. മന്ദിരം ആക്രമിക്കാന്‍ പോകുന്നുണ്ടെങ്കില്‍, അക്രമിച്ചാല്‍ ആക്രമിച്ചതു പോലെയിരിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

admin

Recent Posts

റഫയിലെ സൈനിക നടപടി നിർത്തി വയ്ക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ! നിർദേശം തള്ളി ഇസ്രയേൽ ! ഷബൂറയിൽ വ്യോമാക്രമണം നടത്തി

ടെല്‍ അവീവ്: ഗാസയിലെ റാഫയില്‍ സൈനിക നടപടി ഇസ്രയേൽ നിര്‍ത്തിവെക്കണമെന്ന് ഇസ്രായേലിനോട് നിർദേശിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി. റാഫയിലെ ഇസ്രയേലിന്റെ…

3 hours ago

ബാർക്കോഴയിൽ പ്രതിപക്ഷം നനഞ്ഞ പടക്കം! കള്ളി പുറത്താക്കിയത് സിപിഐ നേതാവ് | OTTAPRADAKSHINAM

അടുത്തത് പിണറായി വിജയനാണെന്ന് കെജ്‌രിവാൾ പറഞ്ഞു നാവെടുത്തില്ല അതിനു മുന്നേ കേരളത്തിൽ ബാർകോഴ വിവാദം #kerala #liquorpolicy #pinarayivijayan #aravindkejriwal

3 hours ago

രേഷ്മ പട്ടേല്‍ ബോളിവുഡിലെ ലൈലാ ഖാനായ കഥ ! അഥവാ രണ്ടാനച്ഛൻ കൊലയാളിയായ കഥ

ബോളിവുഡ് നടി ലൈലാ ഖാനേയും അമ്മയേയും നാലു സഹോദങ്ങളേയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയും ലൈലയുടെ രണ്ടാനച്ഛനുമായ പര്‍വേശ് തക്കിന്…

3 hours ago

ബോളിവുഡ് നടി ലൈലാ ഖാനേയും അമ്മയേയും സഹോദങ്ങളേയും കൊ-ല-പ്പെ-ടു-ത്തിയ കേസില്‍ രണ്ടാനച്ഛന് വ-ധ-ശിക്ഷ

രേഷ്മ പട്ടേല്‍ നി-രോ-ധി-ത ബംഗ്ലാദേശി സംഘടനയായ ഹര്‍കത്ത്-ഉല്‍-ജിഹാദ്-അല്‍-ഇസ്ലാമി അംഗമായ മുനീര്‍ ഖാനെ വിവാഹം കഴിച്ചതോടെ ലൈലാ ഖാനയി മാറി. ലൈലയുടെ…

4 hours ago

ഗവര്‍ണ്ണര്‍ ആനന്ദബോസിനും രാജ്ഭവന്‍ ജീവനക്കാര്‍ക്കും എതിരായ നടപടികള്‍ കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു; മമതയ്ക്ക് വന്‍ തിരിച്ചടി

ഗവര്‍ണര്‍ ഡോ. ആനന്ദ ബോസിനും രാജ്ഭവന്‍ ജീവനക്കാര്‍ക്കും എതിരായ നടപടികള്‍ കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു. തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞതിനാല്‍…

4 hours ago

നമ്മള്‍ കൊടുക്കാതെ ആരും സഹായിക്കില്ല| എല്ലാം ശരിയാക്കുന്ന സിപിഎമ്മിന്റെ ഫണ്ട് വരുന്ന വഴി

സിപിഎമ്മിനെ പിടിച്ചു കുലുക്കുന്ന ബാര്‍കോഴ ആരോപണം. മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോള്‍ മന്ത്രി എംബി രാജേഷും സെക്രട്ടറി എം വി…

4 hours ago