പെരുമ്പാവൂർ:വീട്ടിൽ നിന്നും ലാപ്ടോപ്പും മൊബൈൽ ഫോണും കവർന്ന കേസിൽ മോഷ്ടാവും മോഷണമുതൽ വിൽപ്പനക്കാരും പിടിയിൽ. മോഷ്ടാവായ തിരുവനന്തപുരം ചെങ്കൽ വഞ്ചിക്കുഴി കടപ്പുരക്കൽ പുത്തൻ വീട്ടിൽ സതീഷ് (27), വിൽപ്പനക്കാരായ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ടാൽടലി ചാർ കോളനിയിൽ ബരിനൂർ ഇസ്ലാം മൊല്ല (26), മുർഷിദാബാദ് ശിഷാപാറ സമിഹുൽ ഷെയ്ഖ് (39) എന്നിവരാണ് പിടിയിലായത്.12ന് പുലർച്ചയായിരുന്നു സംഭവം.
ഇഎംഎസ് ഹാളിനു സമീപമുള്ള വീട്ടിൽ കയറിയാണ് സതീഷ് മോഷണം നടത്തിയത്. മോഷണം നടത്തിയ മൊബൈൽ ഫോൺ ബരിനൂർ ഇസ്ലാം മൊല്ല ആലുവയിൽ വിൽപ്പന നടത്തിയിരുന്നു.ലാപ്ടോപ് സമീഹുൽ ഷെയ്ഖ് ഇയാളുടെ പെരുമ്പാവൂരിൽ ഉള്ള ഗാന്ധി ബസാറിലെ ഷോപ്പിൽ വില്പനക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നു. സതീഷിനെയും ബരിനൂർ ഇസ്ലാം മൊല്ലയെയും ആലുവയിൽ നിന്നും, സമീഹുൾ ഷെയ്ക്കിനെ പെരുമ്പാവൂരിലെ കടയിൽ നിന്നുമാണ് പിടികൂടിയത്. സതീഷ് ജനുവരിയിലാണ് കാക്കനാട് ജയിലിൽ നിന്ന് പുറത്തിറങ്ങിയത് ബാലരാമപുരം പെരുമ്പാവൂർ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.
സ്ത്രീ ശാക്തീകരണ, സാമ്പത്തിക സ്വാതന്ത്ര്യ വിഷയങ്ങളുമായിബന്ധപ്പെട്ട് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം സയീദ് അൻവർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വൻ…
സിസ്റ്റര് അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…
രാജ്യത്ത് കേന്ദ്ര സര്ക്കാര് പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…
വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia
ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp
റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ് മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…