Monday, April 29, 2024
spot_img

വീട്ടിൽ നിന്നും ലാപ്‌ടോപ്പും മൊബൈൽ ഫോണും മോഷ്ടിച്ചു;മോഷ്ടാവും മോഷണമുതൽ വിൽപ്പനക്കാരും പിടിയിൽ

പെരുമ്പാവൂർ:വീട്ടിൽ നിന്നും ലാപ്‌ടോപ്പും മൊബൈൽ ഫോണും കവർന്ന കേസിൽ മോഷ്ടാവും മോഷണമുതൽ വിൽപ്പനക്കാരും പിടിയിൽ. മോഷ്ടാവായ തിരുവനന്തപുരം ചെങ്കൽ വഞ്ചിക്കുഴി കടപ്പുരക്കൽ പുത്തൻ വീട്ടിൽ സതീഷ് (27), വിൽപ്പനക്കാരായ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ടാൽടലി ചാർ കോളനിയിൽ ബരിനൂർ ഇസ്ലാം മൊല്ല (26), മുർഷിദാബാദ് ശിഷാപാറ സമിഹുൽ ഷെയ്ഖ് (39) എന്നിവരാണ് പിടിയിലായത്.12ന് പുലർച്ചയായിരുന്നു സംഭവം.

ഇഎംഎസ് ഹാളിനു സമീപമുള്ള വീട്ടിൽ കയറിയാണ് സതീഷ് മോഷണം നടത്തിയത്. മോഷണം നടത്തിയ മൊബൈൽ ഫോൺ ബരിനൂർ ഇസ്ലാം മൊല്ല ആലുവയിൽ വിൽപ്പന നടത്തിയിരുന്നു.ലാപ്‌ടോപ് സമീഹുൽ ഷെയ്ഖ് ഇയാളുടെ പെരുമ്പാവൂരിൽ ഉള്ള ഗാന്ധി ബസാറിലെ ഷോപ്പിൽ വില്പനക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നു. സതീഷിനെയും ബരിനൂർ ഇസ്ലാം മൊല്ലയെയും ആലുവയിൽ നിന്നും, സമീഹുൾ ഷെയ്ക്കിനെ പെരുമ്പാവൂരിലെ കടയിൽ നിന്നുമാണ് പിടികൂടിയത്. സതീഷ് ജനുവരിയിലാണ് കാക്കനാട് ജയിലിൽ നിന്ന് പുറത്തിറങ്ങിയത് ബാലരാമപുരം പെരുമ്പാവൂർ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.

Related Articles

Latest Articles