'A life dedicated to Mother India'; Prime Minister remembers Deendayal Upadhyay, the statesman who touched the heart of India
ദില്ലി: ഏകാത്മതയുടെ ദാർശനികനും, ജനസംഘത്തിന്‍റെ സ്ഥാപക നേതാക്കളിൽ ഒരാളുമായ പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതമാതാവിന് വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു ദീൻദയാൽ ഉപാദ്ധ്യായയുടേതെന്ന് അദ്ദേഹം പറഞ്ഞു. എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
അന്ത്യോദയ ആശയത്തിന്റെ സ്ഥാപകൻ പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായയുടെ വ്യക്തിത്വവും പ്രവർത്തനങ്ങളും ഭാരതമാതാവിന് വേണ്ടി സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹം എന്നും ജനങ്ങൾക്ക് പ്രചോദനമാണ്. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പ്രണാമാദരങ്ങൾ അർപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്നത്തെ ഭാരതീയ ജനതാ പാർട്ടിയുടെ ആദ്യ രൂപമായ ജനസംഘത്തിന് പിന്നിലെ ആശയവും ആദർശവുമായി മാറിയ വ്യക്തിയാണ് ദീൻ ദയാൽ ഉപാദ്ധ്യായ. 1916 സെപ്റ്റംബർ 25ന് ജനിച്ച ദീൻ ദയാൽ, 1968 ഫെബ്രുവരി 11-നാണ് മരണപ്പെട്ടത്. ദേശസേവനത്തിനായി സ്വജീവിതം ഉഴിഞ്ഞുവച്ച ദീൻദയാൽ ഉപാദ്ധ്യായ, സ്വതന്ത്രഭാരതത്തിന്‍റെ രാഷട്രീയ സംസ്കാരത്തിന് ദിശാബോധം നൽകിയ ഒരാൾ കൂടിയായിരുന്നു. ഭാരതത്തിന്‍റെ ദേശീയതയെ, നാടിന്‍റെ ഉൾത്തുടിപ്പുകളെ തൊട്ടറിഞ്ഞ രാഷ്‌ട്രതന്ത്രഞ്ജനുമായിരുന്നു അദ്ദേഹം. ഈ നാടിന്‍റെ സാംസ്കാരിക ചേതന ഉൾക്കൊള്ളുന്ന ഏകാത്മ മാനവ ദർശനം എന്ന പ്രത്യയ ശാസ്ത്രത്തെ ഭാരതത്തിന് സമ്മാനിച്ച മഹദ് വ്യക്തിത്വം.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…