അപകടത്തിൽ തകർന്ന കാറും സ്കൂട്ടറും
മലപ്പുറം : മുണ്ടുപറമ്പ് -മച്ചിങ്ങൽ ബൈപാസിൽ നിയന്ത്രണം നഷ്ടമായി മറിഞ്ഞ ലോറി റോഡിലൂടെ മുന്നോട്ട് നിരങ്ങി കാറിനെയും ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ കുടുങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപ്പെടുത്തി. പാലക്കാട് ഭാഗത്ത് നിന്നു ഇരുമ്പ് ഷീറ്റ് റോളുകൾ കയറ്റി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡിൽ ചരിയുകയായിരുന്നു തുടർന്ന് റോഡിലൂടെ നിരങ്ങിനീങ്ങിയ ലോറി ഒരു കാറിലാണ് ആദ്യം ഇടിച്ചത്.ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പിന്നിലെത്തിയ സ്‌കൂട്ടര്‍ യാത്രക്കാരനെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം.
അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. ലോറിയിലുണ്ടായിരുന്ന റോളുകളും ഉരുണ്ടു പോയി.ഈ റോളിനും സമീപത്തെ കടയുടെ ഷെഡിന്റെ തൂണിനും ഇടയിൽ കുടുങ്ങിപ്പോയ സ്കൂട്ടർ യാത്രികനെ 20 മിനിറ്റോളം പരിശ്രമിച്ചാണ് രക്ഷപ്പെടുത്തിയത്. അപകടത്തിൽപ്പെട്ട കാറിനകത്ത് കുടുങ്ങിയ ആളെ ചില്ല് പൊട്ടിച്ച് പുറത്തെടുത്തു. ലോറിയ്ക്കും സ്കൂട്ടറിനും പുറമേ സമീപത്തെ സ്ഥാപനത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന 4 വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടായി.
അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ രണ്ടത്താണി സ്വാഗതമാട് സ്വദേശി ചങ്ങരംചോലയിൽ മുഹമ്മദ് ഷാഫി (43), ലോറി ഡ്രൈവർ മഹാരാഷ്ട്ര സ്വദേശി ശങ്കർ (34) എന്നിവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപത്തെ കാർ കെയർ സ്ഥാപനത്തിലെ ജീവനക്കാരൻ കൈനോട് സ്വദേശി ഫസീഹിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…