The young man was beheaded for opposing the drunken mafia; The main accused was arrested
കുമ്പള: ലഹരി മാഫിയയെ എതിർത്തതിന് യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കുമ്പള പോലീസ് സ്റ്റേഷന് പരിധിയിലെ വിഷ്ണുവാണ് പിടിയിലായത്. ബന്തിയോട് സ്വദേശി അബ്ദുല് റഷീദി(40)നെ കുത്തിവീഴ്ത്തിയ കേസിലാണ് അറസ്റ്റ്.
മുഖത്തും നെഞ്ചിനും തോളിനും കുത്തേറ്റ യുവാവ് മംഗളൂരുവിലെ ആശുപത്രിയില് തീവ്രപരിചരണ വിഭാഗത്തില് ചികിത്സയിലാണ്. യുവാവ് അബോധാവസ്ഥയിലാണ്. അതിനാൽ, പിതാവ് ഇസ്മായിലിന്റെ പരാതിയിലാണ് കുമ്പള പോലീസ് കേസ് രജിസ്റ്റര് ചെയ്തത്. പ്രദേശവാസിയായ ചന്തുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
വെട്ടേറ്റ യുവാവിന്റെ മൊഴിയെടുത്താല് മാത്രമേ കൂടുതല് പ്രതികള് ഉണ്ടോയെന്ന്
വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി. ലഹരി മാഫിയ സംഘത്തില്പ്പെട്ടവരാണ് യുവാവിനെ വധിക്കാന് ശ്രമിച്ചതെന്നാണ് വീട്ടുകാരും പ്രദേശവാസികളും ആരോപിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…