യോഗേഷ് ഗുപ്ത
കൊച്ചി : ഡിജിപി യോഗേഷ് ഗുപ്തയുടെ കേന്ദ്ര ഡെപ്യൂട്ടേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. അഞ്ച് ദിവസത്തിനകം ക്ലിയറന്സ് റിപ്പോര്ട്ട് നല്കണമെന്ന് കേന്ദ്ര കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ നിര്ദേശിച്ചു. വിജിലന്സ് ക്ലിയറന്സ് റിപ്പോര്ട്ട് തടഞ്ഞുവച്ച സംസ്ഥാന സര്ക്കാരിന്റെ നടപടിക്കെതിരെ യോഗേഷ് ഗുപ്ത കേന്ദ്ര കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലിനെ സമീപിച്ചിരുന്നു. കേന്ദ്രം പലതവണ ആവശ്യപ്പെട്ടിട്ടും ക്ലിയറൻസ് സർട്ടിഫിക്കറ്റ് സംസ്ഥാനം കൈമാറിയിരുന്നില്ല.
സർക്കാരുമായി പ്രശ്നങ്ങളുണ്ടായതോടെയാണ് യോഗേഷ് ഗുപ്ത കേന്ദ്ര ഡപ്യൂട്ടേഷന് അപേക്ഷിച്ചത്. എന്നാൽ, കേന്ദ്രത്തിൽ നിയമനം ലഭിക്കുന്നതിനാവശ്യമായ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സർക്കാർ തടഞ്ഞുവയ്ക്കുകയായിരുന്നു. പ്രതികാര നടപടിയെന്നോണം യോഗേഷ് ഗുപ്തയ്ക്കു കഴിഞ്ഞ 3 വർഷത്തിനിടെ ലഭിച്ചത് 7 സ്ഥലംമാറ്റമാണ്. കേരളം വിട്ട് കേന്ദ്ര സർക്കാരിനു കീഴിലുള്ള പദവിയിലേക്കു മാറാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോടുൾപ്പെടെ യോഗേഷ് ആവശ്യപ്പെട്ടിട്ടും സർക്കാർ അംഗീകരിച്ചിരുന്നില്ല.
2022ല് കേന്ദ്ര ഡപ്യൂട്ടേഷനില് നിന്നു കേരളത്തിലെത്തിയ യോഗേഷിന് ബെവ്കോ കോര്പറേഷന് എംഡി ആയിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് പോലീസ് പരിശീലന വിഭാഗം അഡിഷനല് ഡയറക്ടര് ജനറലാക്കി. പോലീസ് അക്കാദമി ഡയറക്ടര്, സംസ്ഥാന ക്രൈം റെക്കോര്ഡ്സ് ബ്യൂറോ എഡിജിപി, ബവ്റിജസ് കോര്പറേഷന് എംഡി, വിജിലന്സ് മേധാവി, അഗ്നിരക്ഷാസേനാ മേധാവി എന്നിവിടങ്ങളിലേക്കായിരുന്നു പിന്നീടുള്ള മാറ്റങ്ങള്. സിവില് സര്വീസ് ഉദ്യോഗസ്ഥര്ക്ക് ഒരു പദവിയില് ഏറ്റവും കുറഞ്ഞത് 2 വര്ഷ കാലാവധി നല്കണമെന്നാണു സുപ്രീം കോടതി വ്യവസ്ഥ. ഇതു പാലിക്കാതെയുള്ള സ്ഥലംമാറ്റങ്ങള്ക്ക് സിവില് സര്വീസസ് ബോര്ഡിന്റെ അനുമതി വേണമെന്നാണു ചട്ടമെങ്കിലും സര്ക്കാര് അതു നടപ്പാക്കായിരുന്നില്ല.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…