India

പുതുവത്സരം കൊഴുപ്പിക്കാൻ കാറിൽ തീ തുപ്പുന്ന സൈലൻസർ!! ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിക്ക് 1.11 ലക്ഷം രൂപ പിഴ

ബെംഗളൂരു: റോഡിൽ അഭ്യാസപ്രകടനം നടത്താൻ കാറിന്റെ സൈലൻസറിലൂടെ തീ തുപ്പുന്ന രീതിയിൽ രൂപമാറ്റം വരുത്തിയ മലയാളി വിദ്യാർത്ഥിക്ക് കനത്ത കനത്ത പിഴ. ബെംഗളൂരുവിൽ വെച്ച് പിടിയിലായ വിദ്യാർത്ഥിക്ക് യെലഹങ്ക റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് 1,11,500 രൂപയാണ് പിഴ ചുമത്തിയത്. ഇൻസ്റ്റാഗ്രാം റീലുകൾക്കും സോഷ്യൽ മീഡിയയിലെ പ്രശസ്തിക്കുമായി നിയമവിരുദ്ധമായി കാർ മോഡിഫൈ ചെയ്തതാണ് വിനയായത്.

കണ്ണൂർ സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് നടപടി നേരിട്ടത്. പുതുവത്സരം ആഘോഷിക്കാനായി ബെംഗളൂരുവിലെത്തിയതായിരുന്നു ഇയാൾ. 2002 മോഡൽ ഹോണ്ട സിറ്റി കാർ 70,000 രൂപയ്ക്കാണ് ഇയാൾ വാങ്ങിയത്. എന്നാൽ ഇതിൽ തീ തുപ്പുന്ന തരത്തിലുള്ള എക്‌സ്‌ഹോസ്റ്റ്, വലിയ ശബ്ദമുണ്ടാക്കുന്ന സൈലൻസർ, ബോഡി വർക്കുകൾ എന്നിവ വരുത്തി. കാർ വാങ്ങിയ തുകയേക്കാൾ വലിയൊരു തുകയാണ് ഇപ്പോൾ പിഴയായി നൽകേണ്ടി വന്നിരിക്കുന്നത്.

ബെംഗളൂരുവിലെ ഭാരതീയ സിറ്റിക്ക് സമീപം കാർ ഓടിക്കുന്നതിനിടെ സൈലൻസറിൽ നിന്ന് തീ വരുന്നത് കണ്ട് പരിഭ്രാന്തരായ നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും ആർടിഒയ്ക്ക് കൈമാറുകയും ചെയ്തു. “പൊതുനിരത്തുകൾ സ്റ്റണ്ട് നടത്താനുള്ള സ്ഥലമല്ല. വാഹനങ്ങളിൽ ഇത്തരം അപകടകരമായ മാറ്റങ്ങൾ വരുത്തിയാൽ കനത്ത വില നൽകേണ്ടി വരും” എന്ന് ട്രാഫിക് പോലീസ് എക്‌സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ മുന്നറിയിപ്പ് നൽകി.

ഇന്ത്യയിലെ മോട്ടോർ വാഹന നിയമപ്രകാരം കാറുകളിൽ സൈലൻസറുകൾപല മാറ്റങ്ങളും ശിക്ഷാർഹമാണ്. വലിയ ശബ്ദമുണ്ടാക്കുന്ന സൈലൻസറുകൾ, തീ തുപ്പുന്ന എക്‌സ്‌ഹോസ്റ്റുകൾ, വാഹനത്തിന്റെ ഘടന മാറ്റുന്ന തരത്തിലുള്ള ബോഡി കിറ്റുകൾ, ഗ്ലാസുകളിലെ കറുത്ത ഫിലിം, ഹോണുകൾ എന്നിവയ്ക്ക് നിയന്ത്രണമുണ്ട്. ആർടിഒയുടെ മുൻകൂർ അനുമതിയില്ലാതെ വാഹനത്തിന്റെ നിറം മാറ്റുന്നതും നിയമവിരുദ്ധമാണ്. അതേസമയം, സുരക്ഷയെ ബാധിക്കാത്ത ബോഡി സ്റ്റിക്കറുകൾ, അംഗീകൃത സിഎൻജി കിറ്റുകൾ എന്നിവ അനുവദനീയമാണ്.

B4 Admin

Recent Posts

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

7 hours ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

8 hours ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

9 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

9 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

23 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

1 day ago