കോഴിക്കോട്: എടവണ്ണപ്പാറയിലെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച ശേഷം പണം നൽകാതെ കാർ ഓടിച്ചു പോയതായി പരാതി. എടവണ്ണപ്പാറ പാഞ്ചീരിയിലെ ‘പറയങ്ങാട്ട് ഫ്യുവൽസ്’ (ഹിന്ദുസ്ഥാൻ പെട്രോളിയം) പമ്പിലാണ് പുലർച്ചെ തട്ടിപ്പ് നടന്നത്. വെളുത്ത ഫോക്സ്വാഗൺ കാറിലെത്തിയ സംഘമാണ് ജീവനക്കാരെ കബളിപ്പിച്ചത്.
പമ്പിലെത്തിയ കാറുകാരൻ 1500 രൂപയ്ക്ക് പെട്രോൾ അടിച്ചു. പണം ആവശ്യപ്പെട്ടപ്പോൾ പമ്പ് ജീവനക്കാരന് എടിഎം കാർഡ് നൽകി. കാർഡ് സ്വൈപ്പ് ചെയ്യാനായി ജീവനക്കാരൻ മെഷീന് അടുത്തേക്ക് തിരിഞ്ഞ നിമിഷം കാർ അതിവേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. അപ്രതീക്ഷിത നീക്കത്തിൽ ജീവനക്കാർ പകച്ചുപോയി.
തുടർന്ന് പമ്പ് ഉടമ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാറിന്റെ നമ്പർ ശേഖരിക്കുകയും മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റ് വഴി ഉടമയുടെ ഫോൺ നമ്പർ കണ്ടെത്തി ബന്ധപ്പെടുകയും ചെയ്തു. എന്നാൽ, പാലക്കാട് ജില്ലയിൽ ടാക്സിയായി ഓടുന്ന മറ്റൊരു കാറിന്റെ നമ്പറാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് അപ്പോഴാണ് വ്യക്തമായത്. യഥാർത്ഥ കാർ ഉടമ തന്റെ വാഹനത്തിന്റെ ചിത്രങ്ങൾ പമ്പ് ഉടമയ്ക്ക് അയച്ചുനൽകിയതോടെയാണ് വലിയൊരു വ്യാജ നമ്പർ തട്ടിപ്പാണ് നടന്നതെന്ന് ബോധ്യപ്പെട്ടത്.
സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ സഹിതം പമ്പ് ഉടമ പോലീസിൽ പരാതി നൽകി. വ്യാജ നമ്പർ ഉപയോഗിച്ച് സമാനമായ രീതിയിൽ ഇവർ മറ്റു സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…