കണ്ണൂർ: ചട്ടങ്ങൾ ലംഘിച്ച് കൈവശം വെച്ചിരുന്ന അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന്റെ ഭൂമി തിരിച്ചെടുക്കാൻ കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടു. കോളേജിന്റെ ഭൂമി ഇടപാടുകൾ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇതോടെ കോളേജ് മാനേജ്മെന്റിനും ഉടമ ജബ്ബാർ ഷാജിക്കും കുടുംബത്തിനും ഈ ഭൂമിയിലുള്ള നിയമപരമായ അവകാശം നഷ്ടമായി.
അഞ്ചരക്കണ്ടി, പടുവിലായി വില്ലേജുകളിലായാണ് വിവാദമായ ഈ ഭൂമി സ്ഥിതി ചെയ്യുന്നത്. പ്ലാന്റേഷൻ (തോട്ടം) ഭൂമിയായി തരംതിരിച്ചിരുന്ന ഇടത്ത് സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതാണ് പ്രധാന നിയമലംഘനമായി ലാൻഡ് ബോർഡ് ചൂണ്ടിക്കാട്ടുന്നത്. 1964-ലെ ഭൂപരിഷ്കരണ നിയമത്തിന് ശേഷം നടന്ന എല്ലാ ഭൂമി കൈമാറ്റങ്ങളും റദ്ദാക്കിക്കൊണ്ടാണ് ലാൻഡ് ബോർഡിന്റെ നിർണ്ണായകമായ ഈ നടപടി.
പ്ലാന്റേഷൻ നിയമപ്രകാരം ഇളവ് ലഭിച്ച ഭൂമിയിൽ മറ്റ് നിർമ്മാണങ്ങൾ പാടില്ലെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടതായി ഉത്തരവിൽ പറയുന്നു. മിച്ചഭൂമി കേസിൽ വർഷങ്ങളായി നടന്നുവന്ന നിയമനടപടികൾക്കൊടുവിലാണ് ഇപ്പോൾ ഭൂമി സർക്കാരിലേക്ക് തിരിച്ചുപിടിക്കാൻ തീരുമാനമായത്. കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡിന്റെ ഈ ഉത്തരവ് ഡെന്റൽ കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ ബാധിച്ചേക്കും.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…