A man was trampled to death by a wildebeest in Titakkani forest area of Kanyakumari district; The forest department and the police waited for hours because the elephants were in a group and could not take the body!
തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ വിളവൻകോട് പത്തുകാണി വനമേഖലയിൽ കാട്ടാന ഒരാളെ ചവിട്ടിക്കൊന്നു. വീടിന് സമീപം കുടിവെള്ള പൈപ്പ് നന്നാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന മധുവാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആനകൾ കൂട്ടംകൂടി നിന്നതിനാൽ ഏറെ നേരം മൃതദേഹം മാറ്റാൻ കഴിയാതെ നംവകുപ്പും പോലീസും കാത്തുനിൽക്കേണ്ടി വന്നു.
അതേസമയം, കഴിഞ്ഞ ദിവസം തമിഴ്‌നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ദേവർഷോലയിലെ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ്, മസിനഗുഡിയിൽ കർഷകനായ നാഗരാജ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിക്കാണ് മസനഗുഡിയിൽ കർഷകനായ നാഗരാജ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ 9.30 ഓടെ ദേവർശാലയിലും കാട്ടാനയുടെ ആക്രമണമുണ്ടായി. ദേവർശാല സർക്കാർ മൂലയിൽ വച്ചാണ് മാദേവ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.
അഞ്ച് മണിക്കൂർ വ്യത്യാസത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടതോടെ രോഷാകുലരായ നാട്ടുകാർ വനംവകുപ്പിനെതിരെ രംഗത്തിറങ്ങി. വന്യജീവി ആക്രമണത്തിൽ പരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാദേവിന്റെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളും നാട്ടുകാരും വിസമ്മതിച്ചു. മോർച്ചറിക്ക് മുന്നിൽ സമരം നടത്തിയ പ്രതിഷേധക്കാരെ എംഎൽഎയും ആർഡിഒയും ചേർന്ന് അനുനയപ്പിച്ചാണ് മൃതദേഹം വീട്ടുകാർ ഏറ്റുവാങ്ങാൻ തയ്യാറായത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…